ETV Bharat / state

കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ സംഘർഷം - march clash

പാലക്കാട് ഡിവൈഎസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.

കെ. സുരേന്ദ്രൻ  മാർച്ചിൽ സംഘർഷം  പാലക്കാട് ബിജെപി  K. Surendhran  march clash  palakkad bjp
കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ സംഘർഷം
author img

By

Published : Aug 25, 2020, 9:07 PM IST

പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പാലക്കാട് ഡിവൈഎസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ ഏറെനേരം ഉന്തും തള്ളും ഉണ്ടായി. ബിജെപി പ്രവർത്തകരെ പൊലീസ് മർദിക്കുകയും, വലിച്ചിഴയ്ക്കുകയും ചെയ്‌തു.

കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ സംഘർഷം

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്‌ണകുമാർ, ദേശീയ നിർവാഹക സമിതി അംഗം എൻ. ശിവരാജൻ, ജില്ലാ അധ്യക്ഷൻ ഇ. കൃഷ്‌ണദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിണറായി ഭരണത്തിൽ ജനാധിപത്യം തകർന്നുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്‌ണകുമാർ പറഞ്ഞു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധങ്ങളുമായി ബിജെപി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.