ചെറുപ്പുളശ്ശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു. മങ്കര സ്വദേശി പ്രകാശൻ ആണ് അറസ്റ്റിലായത്. പീഡന പരാതിയെ തുടർന്ന് യുവതി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളെ ദേഹപരിശോധനയ്ക്കും ഡിഎൻഎ ടെസ്റ്റ് നടത്തുന്നതിനുമായിജില്ലാ ആശുപത്രിയിൽ ഹാജരാക്കും.ചെറുപ്പുളശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധനയ്ക്കായി ഇയാളെ ആശുപത്രിയിലെത്തിച്ചത്. അതിനുശേഷം മജിസ്ട്രേറ്റിന്മുന്നിൽ ഹാജരാക്കാനാണ് പൊലീസ് നീക്കം.
ജൂണില്‍ ചെര്‍പ്പുളശ്ശേരി സിപിഎം ഓഫീസില്‍ വെച്ച് പ്രകാശന്‍ പീഡിപ്പിച്ചുവെന്നും തുടർന്ന് ഗർഭിണിയായെന്നുമാണ്യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.മജിസ്‌ട്രേറ്റിന് മുന്നിലും യുവതി ഈ മൊഴി ആവര്‍ത്തിച്ചുവെന്നാണ് വിവരം.യുവതി ജന്മം നല്‍കിയ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് പീഡന വിവരം പുറത്തായത്.