ETV Bharat / state

രാത്രി വീടുകളിൽ നഗ്നനായി എത്തി മോഷണം, പിടികൂടാതിരിക്കാൻ നല്ലെണ്ണ; ചെമ്പലോട് മോഹനൻ അറസ്റ്റിൽ - palakkad theft case

പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടി കൂടിയത്. നിരവധി മോഷണ കേസിലെ പ്രതിയായ മോഹനൻ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്

ചെമ്പലോട് മോഹനൻ  പിടികിട്ടാപ്പുള്ളി ചെമ്പലോട് മോഹനൻ അറസ്റ്റിൽ  പിടികിട്ടാപ്പുള്ളി പിടിയിൽ  മോഷണക്കേസിലെ പ്രതി പിടിയിൽ  വീടുകളിൽ നഗ്നനായി എത്തി മോഷണം  മോഷണക്കേസിലെ പ്രതി പിടിയിൽ  പാലക്കാട് മോഷണം  chembalod mohanan arrested in theft case  chembalod mohanan  chembalod mohanan arrested  theft case in palakkad  theif chembalod mohanan  palakkad theft case  മോഷണം
ചെമ്പലോട് മോഹനൻ
author img

By

Published : Dec 27, 2022, 9:50 AM IST

പാലക്കാട്: നിരവധി മോഷണ കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ചെമ്പലോട് മോഹനൻ (55) അറസ്റ്റിൽ. നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കുറച്ച് മാസങ്ങളായി പാലക്കാട് നഗരത്തിൽ രാത്രി കാലങ്ങളിൽ മോഷണം പതിവായിരുന്നു.

ഇതിനെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് മോഷണങ്ങൾക്ക് പിന്നിൽ ചെമ്പലോട് മോഹനനാണെന്ന് കണ്ടെത്തിയത്. രാത്രി വീടുകളിൽ നഗ്നനായി എത്തിമോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പണവും വസ്ത്രങ്ങളും ഇയാൾ മോഷ്‌ടിക്കും.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ശരീരത്തിൽ എണ്ണ തേച്ചാണ് മോഷണത്തിനെത്തുക.
പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ ആർ സുജിത് കുമാർ, എസ്ഐമാരായ കെ സുനിൽ, കെ വേണുഗോപാൽ, എഎസ്‍ഐമാരായ കെ സുനിൽകുമാർ, കെ താരീഖ്, പി എച്ച് നൗഷാദ്, ആർ രഘു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Also read: അടിവസ്ത്രങ്ങള്‍ കവരുന്നത് തുടര്‍ക്കഥ, ക്യാമറയില്‍ കുടുങ്ങിയിട്ടും കള്ളനെ കിട്ടിയില്ല, പൊറുതിമുട്ടി വനിത ഹോസ്‌റ്റലിലെ താമസക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.