ETV Bharat / state

പാലക്കാട് കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത - palakkad covid

ആരോഗ്യ മേഖലയിലെ പ്രവർത്തകരും പൊലീസും ജനപ്രതിനിധികളും അതത് പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത കാട്ടണമെന്ന് മന്ത്രി എ.കെ ബാലൻ

പാലക്കാട് കൂടുതൽ ക്ലസ്റ്ററുകൾ  കൊവിഡ് പാലക്കാട്  palakkad covid  covid palakkad latest news
പാലക്കാട്
author img

By

Published : Aug 13, 2020, 8:09 PM IST

പാലക്കാട്: കൊവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് മന്ത്രി എ.കെ ബാലൻ. പുതുനഗരം പഞ്ചായത്തിൽ 684 പേരിൽ നടത്തിയ ആന്‍റിജൻ പരിശോധനയിൽ 63 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോങ്ങാട് 1,109 പേർക്ക് നടത്തിയ പരിശോധനയിൽ 63 എണ്ണം പോസിറ്റീവായി. കഞ്ചിക്കോട് ബസ് വ്യവസായ ശാലയിലെ തൊഴിലാളികളിൽ 51 പേർക്കും രോഗമുണ്ട്. പട്ടാമ്പിയിൽ കൊവിഡ് ക്ലസ്റ്റർ പ്രഖ്യാപിച്ചതിന് ശേഷവും രോഗ വ്യാപനം ഉയരുകയാണ്. ജില്ലയിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി അറിയിച്ചു.

പാലക്കാട് കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യത

ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന തൊഴിലാളികൾ നിർബന്ധമായും പരിശോധനയ്ക്ക് വിധേയമാകണം. ഇതിനായി ഇവരെയെത്തിക്കുന്ന കോൺട്രാക്‌ടർമാർ മുൻകൈ എടുക്കണം. ആരോഗ്യ മേഖലയിലെ പ്രവർത്തകരും പൊലീസും ജനപ്രതിനിധികളും അതത് പഞ്ചായത്തുകളിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത കാട്ടണം. കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ രോഗവ്യാപനം അനിയന്ത്രിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.