ETV Bharat / state

പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവല്‍ ആരംഭിച്ചു - Carnival of Poetry

പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളജില്‍ ആരംഭിച്ച കാര്‍ണിവല്‍ ഞായറാഴ്ച അവസാനിക്കും

കവിതയുടെ കാര്‍ണിവല്‍  പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളജ്  കവി കെ.ജി ശങ്കരപ്പിള്ള  Carnival of Poetry  Government College, Pattambi
പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവല്‍ ആരംഭിച്ചു
author img

By

Published : Jan 23, 2020, 11:03 PM IST

പാലക്കാട്: പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളജില്‍ കവിതയുടെ കാര്‍ണിവല്‍ ആരംഭിച്ചു. കവി കെ.ജി ശങ്കരപ്പിള്ള കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. ശ്രീലങ്കന്‍ തമിഴ് കവി ചേരന്‍ രുദ്രമൂര്‍ത്തി മുഖ്യാതിഥിയായിരുന്നു. പ്രതിരോധത്തിന്‍റെ കാവ്യപാരമ്പര്യമാണ് മലയാളം അടക്കം ഇന്ത്യന്‍ ഭാഷകളിലുള്ളതെന്നും അത് പ്രോത്സാഹിപ്പിക്കേണ്ട കാലമാണിതെന്നും കെ.ജി ശങ്കരപ്പിള്ള ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലെ കവിതകള്‍ക്കാണ് ഇത്തവണ കാര്‍ണിവലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തുളു, തെലുങ്കു, ബ്യാരി ഭാഷകളില്‍നിന്നുള്ള യുവ കവികളും കാര്‍ണിവലില്‍ കവിത അവതരിപ്പിക്കുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും.

ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി മോഹനന്‍ അധ്യക്ഷത വഹിച്ചു. കാര്‍ണിവല്‍ ഡയറക്ടര്‍ പി.പി രാമചന്ദ്രന്‍, എഴുത്തുകാരന്‍ ഡോ. കെ.സി നാരായണന്‍, എച്ച്.കെ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഞായറാഴ്ചവരെയാണ് കാര്‍ണിവല്‍.

Intro:കവിതയുടെ സംഗമസ്ഥാനമായി പട്ടാമ്പി;
കാര്‍ണവലിന് തുടക്കം
Body:

പട്ടാമ്പി: കവികള്‍ എത്തിത്തുടങ്ങി. കാവ്യാസ്വാദകരും. പട്ടാമ്പി ഇനി ഞായറാഴ്ചവരെ കവികളുടെയും കവിതയുടെയും സംഗമസ്ഥാനം. പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളജില്‍ കവിതയുടെ അഞ്ചാം പതിപ്പിന് തുടക്കമായി. കവി കെ ജി ശങ്കരപ്പിള്ള കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. ശ്രീലങ്കന്‍ തമിഴ് കവി ചേരന്‍ രുദ്രമൂര്‍ത്തി മുഖ്യാതിഥിയായിരുന്നു.

കാലം അശാന്തിയിലാണെന്ന് കെ ജി ശങ്കരപ്പിള്ള പറഞ്ഞു. പ്രതിരോധത്തിന്‍റെ കാവ്യപാരമ്പര്യമാണ് മലയാളം അടക്കം ഇന്ത്യന്‍ ഭാഷകളിലുള്ളത്. അതു പ്രോത്സാഹിപ്പിക്കേണ്ട കാലമാണിത്- അദ്ദേഹം പറഞ്ഞു. താന്‍ കവിതയിലേക്കു വളര്‍ന്നത് വംശഹത്യയുടെയും കൂട്ടക്കൊലകളുടെയും ഓര്‍മകളിലൂടെയാണെന്ന് ചേരന്‍ രുദ്രമൂര്‍ത്തി പറഞ്ഞു. ശ്രീലങ്കയില്‍ ഈഴം തമിഴരെ കൂട്ടത്തോടെ ഭരണകൂടം കൊന്നൊടുക്കുകയായിരുന്നു. എല്ലാക്കാലത്തും ഇരയാക്കപ്പെടുകയാണെന്ന തന്‍റെ ബോധമാണ് കവിതയിലേക്കും പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലേക്കും എത്തിപ്പെടാന്‍ വഴിയൊരുക്കിയത്. ഭരണകൂടത്തിന്‍റെ ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ജയില്‍വാസം വരെ അനുഭവിച്ച കവിയാണ് ചേരന്‍. ശ്രീലങ്കയില്‍നിന്ന് അഭയം തേടി ഇപ്പോള്‍ കാനഡയിലാണ് ചേരന്‍.

തെന്നിന്ത്യന്‍ ഭാഷകളിലെ കവിതകള്‍ക്കാണ് ഇക്കുറി കവിതയുടെ കാര്‍ണിവലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തുളു, തെലുഗു, ബ്യാരി ഭാഷകളില്‍നിന്നുള്ള യുവ കവികള്‍ കാര്‍ണിവലില്‍ കവിത അവതരിപ്പിക്കുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യും. കവികള്‍ സന്തോഷമായിരിക്കുമ്പോള്‍ കവിത വരളുമെന്നും കവികള്‍ ആശങ്കാകുലരും ദുഖിതരും ആകുമ്പോള്‍ കവിത വളരുമെന്നും കന്നഡ കവി ഡോ. എസ് എച്ച് അനുപമ പറഞ്ഞു.

രാവിലെ നടന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍ അധ്യക്ഷത വഹിച്ചു. കാര്‍ണിവല്‍ ഡയറക്ടര്‍ പി പി രാമചന്ദ്രന്‍, എഴുത്തുകാരന്‍ ഡോ. കെ സി നാരായണന്‍, എച്ച് കെ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ഞായറാഴ്ചവരെയാണ് കാര്‍ണിവല്‍.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.