ETV Bharat / state

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും തീവെച്ചു നശിപ്പിച്ച നിലയില്‍ - വിസ തട്ടിപ്പ്

രത് മാതാ സ്‌കൂളിന് പിന്‍വശത്തുള്ള ജ്യോതിനഗര്‍ പ്രദേശത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീടിന് വെളിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് തീവച്ച്‌ നശിപ്പിച്ചത്. ഇവരുടെ സഹോദരന്‍ രാജേഷിന്‍റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളാണ് കത്തി നശിച്ചത്.

car and bike burnt in front of the house  car and bike burnt  car and bike burnt in Palakkad  car and bike  കാറും ബൈക്കും തീവച്ചു നശിപ്പിച്ച നിലയില്‍  പാലക്കാട്  വിസ തട്ടിപ്പ്  കസബ പൊലീസ്
കാറും ബൈക്കും തീവച്ചു നശിപ്പിച്ച നിലയില്‍
author img

By

Published : Dec 8, 2022, 10:51 AM IST

പാലക്കാട്: ചന്ദ്രനഗറില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും കത്തിനശിച്ച നിലയില്‍. ഇന്നലെ രാത്രിയിലാണ് സംഭവം. ഭാരത് മാതാ സ്‌കൂളിന് പിന്‍വശത്തുള്ള ജ്യോതിനഗര്‍ പ്രദേശത്ത് താമസിക്കുന്ന സഹോദരങ്ങളായ സിന്ധു, പ്രശാന്ത് എന്നിവരുടെ വീടിന് വെളിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് തീവച്ച്‌ നശിപ്പിച്ചത്.

ഇവരുടെ സഹോദരന്‍ രാജേഷിന്‍റെയും സുഹൃത്തുക്കളുടെയും വാഹനങ്ങളാണ് കത്തി നശിച്ചത്. രാജേഷ് ടൗണ്‍ സൗത്ത്, മലമ്പുഴ, കസബ തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി വിസ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. മാട്ടുമന്തയില്‍ താമസിക്കുന്ന രാജേഷും കൂട്ടുകാരും കഴിഞ്ഞ ദിവസം വാഹനങ്ങള്‍ സഹോദരങ്ങളുടെ വീട്ടില്‍ വച്ച്‌ പഴനിയിലേക്ക് പോയിരുന്നു.

രാജേഷിന്‍റെ പക്കല്‍ നിന്നും വിസ തട്ടിപ്പ് വഴി പണം നഷ്‌ടമായ ആരെങ്കിലുമാകാം വാഹനങ്ങള്‍ തീയിട്ടതെന്ന് സംശയിക്കുന്നതായി കസബ പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച്‌ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.