ഇടുക്കി: അടിമാലി ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാഴാഴ്ച്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സ്ഥാപനങ്ങള്‍ കൃത്യമായി കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി അടിമാലി യൂണിറ്റ് പ്രസിഡന്‍റ് പി.എം ബേബി ആവശ്യപ്പെട്ടു. ഈ മാസം 23 മുതലായിരുന്നു അടിമാലി ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുവാന്‍ തിരുമാനിച്ചത്.
അടിമാലിയുടെ സമീപ മേഖലകളില്‍ കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ആളുകള്‍ അധികമായി ടൗണിലേക്ക് എത്തി തുടങ്ങുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അടച്ചിടല്‍. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമെ അടിമാലി ടൗണില്‍ സര്‍വീസ് നടത്തിയിരുന്ന ഓട്ടോ ടാക്‌സി തൊഴിലാളികളും സ്വകാര്യ ബസുടമകളും നിയന്ത്രണങ്ങളോട് സഹകരിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതോടെ ടൗണിലേക്കെത്തുന്നവര്‍ കൃത്യമായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.