പാലക്കാട്: പാലക്കാട്ടെ കാടന്‍കാവിലെ സ്വകാര്യ ബസിന് കണ്ടക്‌ടറില്ലാതെ സര്‍വിസ് നടത്താം. ബസിന് പെര്‍മിറ്റ് നല്‍കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശം. മോട്ടോര്‍ വാഹന നിയമ പ്രകാരം ബസ് സര്‍വിസിന് കണ്ടക്‌ടര്‍ അനിവാര്യമായതിനാല്‍ നേരത്തേ മോട്ടോര്‍വാഹന വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിരവധി പരാതികളാണ് ലഭിച്ചത്.
മാതൃകാപരമായ പുതിയ രീതി എന്ന നിലയിലും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നാട്ടുകാരുടെയും സത്യസന്ധതയെ മാനിക്കുന്ന പുതിയ പരീക്ഷണം എന്ന നിലയിലും ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന് മന്ത്രി ആന്‍റണി രാജു ഫേസ്ബുക്കില്‍ കുറിച്ചു. കണ്ടക്‌ടറില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് സ്വകാര്യ സിഎന്‍ജി ബസ് സര്‍വിസ് തുടങ്ങിയത്.
യാത്രക്കാര്‍ക്ക് ബസില്‍ സ്ഥാപിച്ച ബോക്‌സില്‍ യാത്രാചാര്‍ജ് നിക്ഷേപിച്ച് യാത്ര ചെയ്യാം. പണമില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പണം അടച്ചാല്‍ മതി. കണ്ടക്‌ടര്‍ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസില്‍ പണപ്പെട്ടി സ്ഥാപിച്ച് പൊതുജനങ്ങള്‍ക്ക് യാത്രക്ക് സൗകര്യം ഒരുക്കുകയാണ് ബസുടമ ചെയ്‌തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.