ETV Bharat / state

അട്ടപ്പാടി വാഹനാപകടം; പരിക്കേറ്റയാൾ മരിച്ചു - attappadi

ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് മരണം സംഭവിച്ചത്.

പാലക്കാട്  അട്ടപ്പാടി വാഹനാപകടം; പരിക്കേറ്റയാൾ മരിച്ചു  അട്ടപ്പാടി വാഹനാപകടം  അട്ടപ്പാടി വാഹനാപകടം മരണം  അട്ടപ്പാടി  attappadi accident; injured person died  attappadi accident  attappadi accident death  attappadi  palakkad
അട്ടപ്പാടി വാഹനാപകടം; പരിക്കേറ്റയാൾ മരിച്ചു
author img

By

Published : Feb 16, 2021, 9:51 AM IST

Updated : Feb 16, 2021, 10:46 AM IST

പാലക്കാട്:അട്ടപ്പാടി ഷോളയൂർ കോട്ടത്തറയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. അഗളി പോത്തുപ്പാടി ഫാമിലെ ജീവനക്കാരനായ കന്തസാമി (36) ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ഇരുചക്ര വാഹനം എതിരെ വന്ന സ്വകാര്യ ബസിലേക്ക് അമിതവേഗത്തിൽ ഇടിച്ചു കയറുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിയ ഇയാളെ നാട്ടുകാർ ചേർന്ന് ബസുയർത്തിയാണ് പുറത്തെടുത്തത്.

ധാരാളം രക്തം വാർന്നു പോയ ഇയാളുടെ നില അതീവ ഗുരുതരമായിരുന്നു . കോട്ടത്തറ ആശുപത്രിയിൽ നിന്നും വിദഗ്‌ധ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് മരണം സംഭവിച്ചത്.

Last Updated : Feb 16, 2021, 10:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.