ETV Bharat / state

ജ്ഞാനപീഠത്തിന്‍റെ നിറവിൽ 'ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം' - malayalam literature award

പാലക്കാട് കുമരനല്ലൂരിലുള്ള അക്കിത്തത്തിന്‍റെ വസതിയായ ദേവായനത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പുരസ്‌കാരം സമ്മാനിച്ചു.

ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം  ജ്ഞാനപീഠത്തിന്‍റെ നിറവിൽ  പാലക്കാട്  മലയാളസാഹിത്യത്തിന് അഭിമാനനേട്ടം  ആറാമത്തെ ജ്ഞാനപീഠപുരസ്‌കാരം  പ്രശസ്‌ത സാഹിത്യകാരൻ അക്കിത്തം അച്യുതൻ നമ്പൂതിരി  മുഖ്യമന്ത്രി പിണറായി വിജയൻ  സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ  55-ാമത്തെ ജ്ഞാനപീഠ പുരസ്‌കാരം  എം.ടി വാസുദേവൻ നായർ  Akkitham achuthan namboodiri  Akkitham award latest news  jnanpith award akkitham  malayalam 6th jnanpith award  malayalam literature award  55th jnanpith award
അക്കിത്തം അച്യുതൻ നമ്പൂതിരി
author img

By

Published : Sep 24, 2020, 2:52 PM IST

Updated : Sep 24, 2020, 5:50 PM IST

പാലക്കാട്: മലയാളസാഹിത്യത്തിന് അഭിമാനനേട്ടമായി ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരം. സാഹിത്യലോകത്തെ സമഗ്രസംഭാവനകൾക്കായി പ്രശസ്‌ത സാഹിത്യകാരൻ അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പാലക്കാട് കുമരനല്ലൂരിലുള്ള അക്കിത്തത്തിന്‍റെ വസതിയായ ദേവായനത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പുരസ്‌കാരം സമ്മാനിച്ചു. 2019ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അർഹനായത്.

ജ്ഞാനപീഠത്തിന്‍റെ നിറവിൽ മലയാളത്തിന്‍റെ പ്രിയകവി അക്കിത്തം

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു 55-ാമത്തെ ജ്ഞാനപീഠ പുരസ്‌കാരം സാഹിത്യകാരന് സമ്മാനിച്ചത്. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കലശിൽപവും അടങ്ങുന്നതാണ് രാഷ്‌ട്ര ബഹുമതി. വി.ടി ബൽറാം എംഎൽഎ, ജില്ലാ കലക്ടർ ഡി.ബാലമുരളി എന്നിവർ പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുത്തു. എം.ടി വാസുദേവൻ നായർ ഓൺലൈനിലൂടെ കവിക്ക് ആശംസ അറിയിച്ചു.

കേന്ദ്ര- കേരള സാഹിത്യ പുരസ്‌കാരങ്ങളും എഴുത്തച്ഛൻ അവാർഡും ഓടക്കുഴൽ അവാർഡും കരസ്ഥമാക്കിയ സാഹിത്യകാരനെ 2017ൽ പത്‌മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് ആദ്യമായി ജി.ശങ്കരക്കുറുപ്പാണ് ജ്ഞാനപീഠം എത്തിക്കുന്നത്. പിന്നീട്, തകഴി ശിവശങ്കരപിള്ള, എം.ടി വാസുദേവൻ നായർ, എസ്.‌കെ.പൊറ്റക്കാട്, ഒഎൻവി കുറുപ്പ് എന്നിവരാണ് പുരസ്‌കാരനേട്ടം കൈവരിച്ച മലയാള സാഹിത്യകാരന്മാർ.

Last Updated : Sep 24, 2020, 5:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.