ETV Bharat / state

'നിലപാടുകൾ മാറ്റേണ്ടിവരും'; ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ ഇനി ഉറക്കമില്ലാത്ത രാത്രികളെന്ന് എ കെ ബാലൻ - സർക്കാരിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ

കേരളത്തിലെ മുൻ ഗവർണർമാരുടെ ചരിത്രവും സംസ്‌കാരവും എന്താണെന്ന്‌ ഇനിയെങ്കിലും ആരിഫ്‌ മുഹമ്മദ്‌ ഖാൻ മനസിലാക്കണമെന്നും എ കെ ബാലൻ

ആരിഫ്‌ മുഹമ്മദ്‌ ഖാൻ  എ കെ ബാലൻ  AK BALAN  Arif Mohammad Khan  ആരിഫ് മുഹമ്മദ് ഖാനെതിരെ എകെ ബാലൻ  ഗവർണറെ വിമർശിച്ച് എകെ ബാലൻ  സർക്കാരിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ  AK Balan against Arif Mohammad Khan
'നിലപാടുകൾ മാറ്റേണ്ടിവരും'; ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ ഇനി ഉറക്കമില്ലാത്ത രാത്രികളെന്ന് എ കെ ബാലൻ
author img

By

Published : Oct 25, 2022, 9:58 PM IST

പാലക്കാട്‌: ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. ആരിഫ് മുഹമ്മദ് ഖാന് ഇനി ഉറക്കമില്ല രാത്രികളാണെന്നും ഇതുവരെ എടുത്ത എല്ലാ നിലപാടുകളും മാറ്റേണ്ടിവരുമെന്നും എ കെ ബാലൻ പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനത്തിന്‍റെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ എടുത്ത എല്ലാ നിലപാടുകളും അദ്ദേഹം മാറ്റേണ്ടിവരും. കേരള ജനതയുടെ മനസിലുള്ള സർക്കാരാണിത്‌. അതിനെ അട്ടിമറിക്കാനുള്ള ഏത്‌ നീക്കത്തേയും ചെറുത്ത്‌ തോൽപ്പിക്കുമെന്ന പ്രഖ്യാപനമാണ്‌ സമ്മേളനത്തിനെത്തിയ ജനസഞ്ചയം. അത്‌ ഗവർണർ മനസിലാക്കുന്നത്‌ നന്നായിരിക്കുമെന്നും ബാലൻ പറഞ്ഞു.

കേരളത്തിൽ വി വി ഗിരി മുതൽ ജസ്‌റ്റിസ്‌ സദാശിവം വരെ 28 ഗവർണർമാർ ഉണ്ടായിട്ടുണ്ട്. അവരുടെ ചരിത്രവും സംസ്‌കാരവും എന്താണെന്ന്‌ ഇനിയെങ്കിലും ആരിഫ്‌ മുഹമ്മദ്‌ ഖാൻ മനസിലാക്കണം. ഒരു ഗവർണറിൽ നിന്ന്‌ ഒരിക്കലും ഉണ്ടാകൻ പാടില്ലാത്ത വാക്കുകളാണ്‌ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേന്ദ്ര ഏജൻസികൾക്ക്‌ തോന്നാത്തത്‌ ഗവർണർക്ക്‌ എങ്ങനെ തോന്നുന്നുവെന്നത്‌ ചിന്തിക്കേണ്ടതാണെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.