പാലക്കാട്: പത്ത് ഏക്കറിൽ കൂവ്വ കൃഷി നടത്തി ശ്രദ്ധേയനാവുകയാണ് പാലക്കാട് കുളപ്പുള്ളി സ്വദേശി അജിത്ത്. 15 വർഷത്തോളമായി കൂവ്വ മാത്രമാണ് മാമ്പറ്റപടി അടവക്കാട് അജിത്ത് കൃഷിചെയ്യുന്നത്. 10 ഏക്കർ സ്ഥലത്താണ് അജിത്ത് കൂവകൃഷി നടത്തുന്നത്. 2000 കിലോ ഗ്രാം വിത്തെറിഞ്ഞ കൃഷി ഇപ്പോൾ പൂർണ്ണ വളർച്ചയിലെത്തിക്കൊണ്ടിരിക്കുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കാട്ട്പന്നികളുടെ ശല്യം കുറവായതിനാൽ ഇത്തവണ വിളവ് കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അജിത്ത്. ഒരു കൂവ ചെടിയിൽ നിന്നും അര കിലോമുതൽ മൂന്ന് കിലോ വരെയുള്ള കിഴങ്ങുകൾ ലഭിക്കും. ഇത്തരത്തിൽ അഞ്ച് കിലോ കിഴങ്ങിൽ നിന്നും ഒരു കിലോ ഗ്രാം പൊടി ഉല്പാദിപ്പിക്കാം. അവശ്യാനുസരണം കിഴങ്ങും പൊടിയും അജിത് നൽകി വരുന്നുണ്ട്. എട്ട് മസത്തോളം പരിപാലനമാണ് കൂവ കൃഷിക്ക് വേണ്ടത്. മലയാളികളുടെ ആഘോഷമായ ധനുമാസത്തിലെ തിരുവാതിരക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് കൂവ്വപായസം. ആർദ്ര ധനുമാസത്തിലെ തിരുവാതിര നാളിലാണ് വിളവെടുക്കുന്നത്.