പാലക്കാട്: തിരുവില്വാമല പറക്കോട്ട് കാവ് ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷം കാണാനെത്തിയ യുവാവ് കുളത്തില്‍ വീണു മരിച്ചു. ഒറ്റപ്പാലം പാലപ്പുറം കുണ്ടുകാട്ടിൽ വീട്ടിൽ വിചിത്രനാണ് (38) മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പറക്കോട്ട് കാവ് ക്ഷേത്രത്തിലെ പൂരം കാണാനായി തിരുവില്വാമല മലവട്ടത്തുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു വിചിത്രനും കുടുംബവും. പൂരം കണ്ട് മടങ്ങുന്നതിനിടെ കാൽകഴുകാനായി കുളത്തിലിറങ്ങിയ വിചിത്രന്‍റെ മകന്‍ അദ്വൈത് കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. മകനെ രക്ഷിക്കാനായി വിചിത്രന്‍ കുളത്തിലേക്ക് ചാടുകയായിരുന്നു. മകനെ പിന്നീട് നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ബഹളം കേട്ട് നാട്ടുകാരെത്തി ഇരുവരെയും കരയ്ക്ക് കയറ്റിയെങ്കിലും വിചിത്രന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. സിപിഐ എം കാവ് ബ്രാഞ്ച് അംഗമാണ് വിചിത്രന്‍. അച്ഛൻ സോമൻ. അമ്മ ജാനകി.ഭാര്യ: വിമല.മറ്റുമക്കൾ:അനഞ്ജയ്, അയന.
also read: വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു; അപകടം കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയപ്പോള്‍