ETV Bharat / state

സുധാകരന്‍റെ പരാമർശം കോൺഗ്രസിന്‍റെ തകർച്ചയുടെ അടയാളമെന്ന് എ വിജയരാഘവൻ - കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ

കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സമ്മേളന വേദിയിലാണ് സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവന്‍റെ വിമർശനം.

a vijayaraghavan against k sudhakaran  kerala latest news  സുധാകരനെതിരെ എ വിജയരാഘവൻ  കോൺഗ്രസിന്‍റെ തകർച്ചയുടെ അടയാളം  കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയൻ  സുധാകരൻ രാഷ്‌ട്രീയ മര്യാദകള്‍ പാലിച്ചില്ല
എ വിജയരാഘവൻ
author img

By

Published : May 20, 2022, 1:27 PM IST

Updated : May 20, 2022, 3:54 PM IST

പാലക്കാട്: കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ മുഖ്യമന്ത്രിയെക്കുറിച്ച്‌ നടത്തിയ പരാമർശം കോൺഗ്രസിന്‍റെ തകർച്ചയുടെ അടയാളമാണെന്ന്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. പൊതുജീവിതത്തിൽ ബഹുജനങ്ങളെയും പ്രസ്ഥാനങ്ങളെയും നയിക്കുമ്പോൾ പാലിക്കേണ്ട ഒരു മര്യാദയും സുധാകരൻ കാണിച്ചില്ല. വ്യക്തിപരമായ കടന്നാക്രമണങ്ങളിലൂടെ ആളാകാൻ ശ്രമിക്കുകയാണ് സുധാകരനെന്നും വിജയരാഘവന്‍റെ പ്രതികരിച്ചു.

ജനങ്ങൾ ബഹുമാനിക്കുന്ന മുഖ്യമന്ത്രിയെ ഇങ്ങനെ അപമാനിക്കുമെന്ന്‌ ചിന്തിക്കാൻ പോലും കഴിയില്ല. എൽഡിഎഫ്‌ സർക്കാർ ആദ്യ അഞ്ച് വർഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനം അംഗീകരിച്ചു. ഇതോടെ എൽഡിഎഫിന്‍റെ ജനപിന്തുണ വർധിച്ചു.

അടുത്ത വികസന പ്രവർത്തനങ്ങളുടെ ഗതിവേഗം വർധിക്കുകയും ചെയ്‌തു. സർക്കാർ നടപടികളെ ജനങ്ങൾ സ്വാഗതം ചെയ്യുകയാണ്‌. ജനങ്ങൾ സർക്കാരിനോട്‌ അടുത്തുവരികയാണെന്നും തൃക്കാക്കര എൽഡിഎഫ്‌ പിടിച്ചെടുക്കുകതന്നെ ചെയ്യുമെന്നും വിജയരാഘവൻ പറഞ്ഞു.

കേരള സ്‌റ്റേറ്റ്‌ കർഷക തൊഴിലാളി യൂണിയന്‍റെ 22–മത്‌ സംസ്ഥാന സമ്മേളന വേദിയിലാണ് വിജയ രാഘവന്‍റെ പ്രതികരണം

Last Updated : May 20, 2022, 3:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.