പാലക്കാട്: മനുഷ്യമഹാശ്യംഖല ഉൾപ്പടെ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് കോൺഗ്രസിനെ ക്ഷണിക്കുന്ന സി.പി.എം ദേശീയ തലത്തിൽ വിശാല മതേതര മുന്നണിക്ക് കോൺഗ്രസ് നേതൃത്വം നല്‍കിയാൽ പിന്തുണയ്ക്കുമോയെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് . സംസ്കാര സാഹിതി മലമ്പുഴ നിയോജക മണ്ഡലം കമ്മറ്റി എലപ്പുള്ളിയിൽ സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ബഹുസ്വരതയിലൂന്നിയ പൈതൃകവും സ്വാതന്ത്ര്യസമര ചരിത്രവും സംഘപരിവാറിനെ ഭയപ്പെടുത്തുന്നതുകൊണ്ടാണ് ഗാന്ധിയെയും നെഹ്റുവിനേയും വിവേകാനന്ദനേയും തമസ്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിതി ജില്ലാ കമ്മിറ്റി അംഗം എ.സി.സിദ്ധാർത്ഥൻ അധ്യക്ഷനായി. സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത, ബി.ഇക്ബാൽ, കെ.കെ.രാജേഷ് വൈദ്യർ, പി.കെ. ജ്യോതിപ്രസാദൻ, ഒ.പി ഹരിദാസ്, ഡി.രമേഷ്, എ വിജയ് ഹൃദയരാജ്, ജാഫറലി, കെ.ചെന്താമരാക്ഷൻ, എന്നിവർ സംസാരിച്ചു. പൗരത്വ നിയമത്തിനെതിരായ ഓപ്പൺ ജയിൽ നാടകവും പ്രതിരോധത്തിന്‍റെ പാട്ടുകളും അവതരിപ്പിച്ചു.