പാലക്കാട്: ജില്ലയിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ അനധികൃതമായി കടത്തുകയായിരുന്ന അറുപത് ലക്ഷം രൂപ പിടികൂടി. ബൈക്കിൽ പെട്രോൾ ടാങ്കിനടുത്ത് പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. രാവിലെ ഏഴരയോടെയാണ് കുഴൽപ്പണം പിടികൂടുന്നത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് യാസീനെ (27) കസ്റ്റഡിയിലെടുത്തു. ഇതിനു മുമ്പും ഇത്തരത്തിൽ പണം കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
പാലക്കാട് എക്‌സൈസ് കമ്മീഷണർ ഷാജി എസ് രാജൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണർ എ രമേശിന്‍റെ കീഴിൽ പുതുതായി രൂപീകരിച്ച എഇസി സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ പ്രശോഭിന്‍റെ നേതൃത്വത്തിൽ പാലക്കാട് ദേശീയ പാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. ആഴ്ചയിൽ രണ്ട് തവണ ഈ രീതിയിൽ കുഴൽ പണം കടത്താറുണ്ടെന്നാണ് പ്രതി നൽകിയ മൊഴി. പ്രതിയെയും തൊണ്ടി മുതലായ കാശും, പണം കടത്താൻ ഉപയോഗിച്ച ബൈക്കും തുടർ നടപടികൾക്കായി വാളയാർ പൊലീസിന് കൈമാറി.
എഇസി സ്‌ക്വാഡിലെ പ്രിവന്‍റീവ് ഓഫീസർമാരായ ജയപ്രകാശ് എ,വേണുകുമാർ ആർ, മൻസൂർ അലി എസ്(ഗ്രേഡ്), സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈബു ബി, ജ്ഞാനകുമാർ കെ, അനിൽകുമാർ ടി എസ്, അഭിലാഷ് കെ,അഷറഫലി എം,ബിജു എ ഡ്രൈവർമാരായ ലൂക്കോസ്, കെ.ജെ കൃഷ്ണകുമാർ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
പാലക്കാട് വൻ കുഴൽപ്പണ വേട്ട; 60 ലക്ഷം രൂപ പിടികൂടി - 60 lakhs of hawala-money
സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് യാസീനെ (27) കസ്റ്റഡിയിലെടുത്തു