മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പകര്‍പ്പ് കത്തിച്ച് യുവജനതാദള്‍ എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വളാഞ്ചേരി ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി യുവജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്‍റ് ശരീഫ് പാലോളി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ മതനിരപേക്ഷ നിലപാടുകള്‍ക്കേറ്റ മുറിവാണ് പൗരത്വ ഭേദഗതി നിയമമെന്നും രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും പകര്‍പ്പ് കത്തിച്ചതിന്‍റെ ചാരം അയച്ചു നല്‍കുമെന്നും യുവജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്‍റ് ശരീഫ് പലോളി പറഞ്ഞു. ജനതാദൾ ദേശീയസമതി അംഗം. കെ.കെ ഫൈസൽ തങ്ങൾ, യുവജനതാദൾ ജില്ല പ്രസിഡന്റ് ജാഫർ മാറാക്കര, സംസ്ഥാന അംഗം ജാവേദ് കടലായി തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.