മലപ്പുറം: കരുവാരക്കുണ്ടിൽ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകളിൽ മലയിൽ കുടുങ്ങിയ രണ്ട് പേരെയും കണ്ടെത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസിം, അഞ്ജൽ എന്നിവരെയാണ് കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിന് മുകൾഭാഗത്തുള്ള കൂമ്പൻ മല കാണാനാണ് യാസിം, അഞ്ജൽ, ഷംനാസ് എന്നിവര്‍ മലമുകളിലേക്ക് കയറിയത്.
ഇന്നലെ വൈകുന്നേരം പെയ്‌ത ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെ സംഘത്തിന് വഴിതെറ്റുകയായിരുന്നു. എന്നാല്‍ വൈകിട്ട് ആറ് മണിയോടെ താഴെയെത്തിയ ഷംനാസ് ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ കാണാനില്ലെന്ന് നാട്ടുകാരോട് പറഞ്ഞു. തുടർന്ന്, നാട്ടുകാർ പൊലീസിനേയും ഫയർഫോഴ്‌സിനേയും വിവരമറിയിച്ചു. അഗ്നിശമന സേനയും പൊലീസും സംഭവ സ്ഥലത്ത് നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രിയോടെ യാസിമിനേയും അഞ്ജലിനേയും കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാൻ കഴിഞ്ഞത്. കടുവയും ആനയുമുള്ള സൈലന്‍റ്‌വാലി ബഫർ സോണിന്‍റെ ഭാഗമായ മലയിലാണ് യുവാക്കൾ കുടുങ്ങിയത്. ഉച്ചയോടെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകളിലുള്ള മല കയറിയ മൂന്ന് യുവാക്കളിൽ രണ്ട് പേരാണ് അർധരാത്രി വരെ വനത്തിനുള്ളിൽ കുടുങ്ങി കിടന്നത്. മൂന്നംഗ സംഘത്തിലെ ഷംനാസാണ് സുഹൃത്തുക്കളിൽ രണ്ട് പേർ മലയിൽ നിന്ന് ഇറങ്ങാനാവാതെയും വഴി അറിയാതെയും കുടുങ്ങിയതായ നാട്ടുകാരെ വിവരം അറിയിച്ചത്.
ഉച്ചയ്ക്ക് ശേഷം മലയിൽ പെയ്‌ത ശക്തമായ മഴയിൽ ചോലകൾ നിറഞ്ഞതോടെയാണ് സംഘത്തിന് വഴിതെറ്റിയത്. കടുവയും ആനയുമുള്ള സൈലന്‍റ് വാലി ബഫർ സോണിന്‍റെ ഭാഗമായ മലയിലാണ് യുവാക്കൾ കുടുങ്ങിയത്. നാട്ടുകാരും എമർജൻസി റസ്‌ക്യൂ വളണ്ടിയർമാർ അടക്കമുള്ള സന്നദ്ധ പ്രവർത്തകരും വനം, അഗ്നിരക്ഷാസേന, പൊലീസ് സേനാഗങ്ങളും സംയുക്തമായായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. മണിക്കുറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിൽ നാല് കിലോമീറ്ററോളം എത്തിച്ച് വാഹനമെത്തുന്ന ഭാഗത്ത് എത്തിക്കാനായത്. പാറയിൽ നിന്ന് വീണ് കാലിന് പരിക്കേറ്റ യാസിമിനേയും അഞ്ജലിനേയും ആശുപത്രിയിലേക്ക് മാറ്റി.
also read:ഏതൊക്കെ മലകളില്‍ ആര്‍ക്കൊക്കെ കയറാം ?, മലയേറ്റം അതിക്രമിച്ചുകയറലാകുന്നത് എപ്പോള്‍ ?
മലകയറി 'കേരളത്തെ ഞെട്ടിച്ച' ബാബുവിനെ ഓര്‍മയില്ലേ: 07.02.2022ന് സുഹൃത്തുക്കള്‍ക്കൊപ്പം എരിച്ചരത്തെ കൂർമ്പാച്ചിമല കയറിയ ബാബു മലയില്‍ കുടുങ്ങിയ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ചെങ്കുത്തായ പാറയിടക്കിലേക്ക് വഴുതിവീണ ബാബു ഇടയിൽ കുടുങ്ങുകയായിരുന്നു. പിറ്റേദിവസം രാത്രി പത്തുവരെ പൊലീസും ഫയർഫോഴ്‌സും ദുരന്തനിവവാരണ സംഘവും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിജയിച്ചില്ല. കൊച്ചിയിൽനിന്ന് നാവികസേനയുടെ ഹെലികോപ്‌റ്റർ എത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ദുരന്തവനിവാരണ സംഘം മലകയറിയെങ്കിലും ശ്രമം വിഫലമായതോടെ ചൊവ്വാഴ്‌ച വൈകിട്ട് തിരിച്ചിറിങ്ങി.
യുവാവ് മലയിടുക്കിൽ കുടുങ്ങിയതറിഞ്ഞതുമുതൽ രക്ഷിക്കാൻ വിശ്രമമില്ലാത്ത പ്രവർത്തനമാണ് സർക്കാർ നടത്തിയത്. പൊലീസ്, ഫയർഫോഴ്‌സ്, വനംവകുപ്പ് എന്നിവർക്ക് പുറമെ നാവികസേനയും പർവതാരോഹണ സംഘവും മലമ്പുഴയിൽ എത്തി ബാബുവിനായുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുര്‍ഘടമായ മലയിടുക്കിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ നാവിക സേനയുടെ ഹെലികോപ്‌റ്ററിനും കഴിഞ്ഞില്ല. കൊച്ചിയിൽ നിന്ന് നേവൽ എയർക്രാഫ്റ്റ് എത്തി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
45 മണിക്കൂറിലധികമാണ് 23 വയസുകാരനായ ചെറാട് സ്വദേശി ബാബു മലയിടുക്കില്‍ കുടുങ്ങിയത്. 09.02.2022 രാവിലെ 10 മണിയോടെയാണ് മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായത്. കേരളം കണ്ടതില്‍ വച്ച് അപൂര്‍വമായ രക്ഷാപ്രവര്‍ത്തനയിരുന്നു അത്. ഒരു വ്യക്തിക്ക് വേണ്ടി സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യ ദൗത്യമാണിത്.
ലഫ്റ്റനന്‍റ് കേണല്‍ ഹേമന്ദ് രാജിന്‍റെ നേതൃത്വത്തില്‍ കരസേന സംഘം, പരിചയസമ്പന്നരായ പര്‍വതാരോഹകര്‍, ബെംഗളൂരുവില്‍ നിന്നെത്തിയ സംഘം, വെല്ലിങ്ടണില്‍ നിന്നുള്ള സംഘം എന്നിവരോടൊപ്പം നാട്ടുകാരായ ഏതാനും പേര്‍ കൂടി ചേര്‍ന്ന് നടത്തിയ രക്ഷാദൗത്യമാണ് വിജയം കണ്ടത്.
also read: അതിജീവനത്തിന്‍റെ 45 മണിക്കൂര്‍! പതറാതെ ബാബു, രക്ഷിച്ച് ദൗത്യസംഘം; ചരിത്രമായി കേരളം