മലപ്പുറം: കൊവിഡ് ടെസ്റ്റിന്‍റെ പേരിൽ മുഖ്യമന്ത്രി പ്രവാസികളോട് പകപോക്കുന്നു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കൊണ്ടോട്ടി വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേത്യത്യത്തിലാണ് പ്രതിഷേധം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളെ ദ്രോഹിക്കുന്ന കാര്യത്തിൽ മത്സരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു. വന്ദേ ഭാരത് മിഷൻ പ്രകാരമുള്ളതല്ലാതെ ചാർട്ട് ചെയ്യുന്ന വിമാനങ്ങളിൽ വരുന്ന മലയാളികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ വരാൻ സാധിക്കുകയുള്ളൂവെന്നത് നീതികരിക്കാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു. ഇങ്ങനെ ഒരു തീരുമാനം ഇന്ത്യയിൽ ഒരു സംസ്ഥാനവും ഉണ്ടയിട്ടില്ല. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു.
പ്രവാസികളുടെ കൊവിഡ് ടെസ്റ്റ്; പകപോക്കലെന്ന് യൂത്ത് കോൺഗ്രസ് - expatriates
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളെ ദ്രോഹിക്കുന്ന കാര്യത്തിൽ മത്സരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു