മലപ്പുറം: അടക്ക പറിക്കാനുള്ള ഇരുമ്പ് ഏണി കവുങ്ങിൽ ചാരാനുള്ള ശ്രമത്തിനിടെ ഏണി വൈദ്യുതിലൈനിൽ തട്ടി യുവാവ് ഷോക്കേറ്റു മരിച്ചു. മഞ്ചേരി പുൽപ്പറ്റ വളമംഗലം സ്വദേശി പൊട്ടച്ചാലിൽ ജാഫർ(31) ആണ് മരിച്ചത്. അടക്ക പറിക്കാനായി വണ്ടൂരിൽ എത്തിയ ഇയാൾ എറിയാട് ഭാഗത്തെ തോട്ടത്തിൽ അടക്ക പറിക്കുന്നതിനായി ഇരുമ്പ് ഏണി കവുങ്ങിൽ ചാരി വയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ആണ് അപകടം സംഭവിച്ചത്. ഉടൻതന്നെ ഇയാളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും
ഇരുമ്പ് ഏണി വൈദ്യുതിലൈനിൽ തട്ടി യുവാവ് ഷോക്കേറ്റു മരിച്ചു - യുവാവ് ഷോക്കേറ്റു മരിച്ചു
അടക്ക പറിക്കുന്നതിനായി ഇരുമ്പ് ഏണി കവുങ്ങിൽ ചാരി വയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ആണ് അപകടം സംഭവിച്ചത്