ETV Bharat / state

റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് കോടികളുടെ തട്ടിപ്പ്; യുവതി അറസ്റ്റില്‍

Fraud arrested റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥ, വായ്‌പ വാഗ്‌ദാനം, വിദേശത്തേക്ക് വിസ ലക്ഷങ്ങളുടെ തട്ടിപ്പ്‌ നടത്തിയ യുവതി അറസ്റ്റില്‍.

Fraud arrested  woman cheating  കോടികളുടെ തട്ടിപ്പ്  തട്ടിപ്പ്  യുവതി അറസ്റ്റില്‍
Fraud arrested
author img

By ETV Bharat Kerala Team

Published : Jan 13, 2024, 11:28 AM IST

മലപ്പുറം: റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് കോടികൾ തട്ടിപ്പ് നടത്തിയ യുവതി നിലമ്പൂർ പൊലീസിന്‍റെ പിടിയിലായി (Fraud arrested). വായ്‌പ വാഗ്‌ദാനം ചെയ്‌തും മറ്റും വിദേശത്തേക്ക് വിസ നൽകാമെന്നു പറഞ്ഞും ലക്ഷങ്ങൾ തട്ടിയ യുവതിയാണ് അറസ്റ്റിലായത്.

നിലമ്പൂർ അകമ്പാടം സ്വദേശി തരിപ്പയിൽ ഷിബിലയെയാണ് നിലമ്പൂർ പോലീസ് ഇൻസ്പെക്‌ടർ സുനിൽ പുളിക്കലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത് അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ സൂപ്പർമാർക്കറ്റിൽ ക്യാഷറായി ജോലി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ പൊലീസ് കേസ്‌ രജിസ്റ്റർ ചെയ്‌തിരുന്നു ഈ പരാതിയിലാണ് പ്രതി പിടിയിലായത്.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ കഥകൾ പുറത്ത് വന്നത്. റിസർവ് ബാങ്കിൽ ജോലിയുണ്ട് എന്ന് പ്രതി ബന്ധുക്കളേയും നാട്ടുകാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു നിലമ്പൂർ സ്വദേശിയായ വ്യാവസായിയിൽ നിന്നും റിസർവ്വ് ബാങ്കിൽ നിന്നും ബിസിനസ് ആവശ്യത്തിനായി വൻ തുക വായ്‌പ വാങ്ങി തരാമെന്ന് പറഞ്ഞു പല തവണകളായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

വീണ്ടും പണം ആവശ്യപ്പെട്ടതിൽ സംശയം തോന്നിയ വ്യവസായി തിരുവനന്തപരം റിസർവ് ബാങ്ക് ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ല എന്നു മനസ്സിലായത്. തുടർന്ന് പണം നഷ്‌ടപ്പെട്ട വ്യവസായി കോടതിയിൽ പരാതി നൽകുകയും കോടതി പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. വയനാട്‌, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു.

ആർഭാഢ ജീവിതമാണ് പ്രതി നയിച്ചു വന്നിരുന്നത് നിലമ്പൂർ ഡാൻസാഫും നിലമ്പൂർ പൊലീസും ചേർന്ന് തിരുവനന്തപുരം ബാലരാമപുരത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഷിബില അറസ്റ്റിലായത് അറിഞ്ഞ് സ്റ്റേഷനിൽ പരാതി പ്രവാഹമായിരുന്നു 4 ലക്ഷം മുതൽ 10 ലക്ഷം വരെ നഷ്‌ടപ്പെട്ടവരുണ്ട്.

അമ്പലവയൽ മണ്ണുത്തി വടക്കാഞ്ചേരി തിരൂരങ്ങാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട് എസ്‌ഐ മുജീബ്, എഎസ്‌ഐ സുധീർ, സിപിഒ സജേഷ്, ടി സുനു എന്നിവരും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.