ETV Bharat / state

എടക്കരയിൽ ആദിവാസിയെ കാട്ടാന കൊലപ്പെടുത്തി - pothukallu panchayat

രാത്രിയിൽ കോളനിയിലുള്ള വീട്ടിലേക്ക് മടങ്ങവെയാണ് തണ്ടംകല്ല് ആദിവാസി കോളനി നിവാസിയായ ജയനെ കാട്ടാന കൊലപ്പെടുത്തിയത്.

മലപ്പുറം  എടക്കരയിൽ ആദിവാസി  ആദിവാസിയെ കാട്ടാന കൊന്നു  ആദിവാസി കാട്ടാന മരണം  പോത്തുകല്ല് പഞ്ചായത്ത്  തണ്ടംകല്ല് ആദിവാസി കോളനി  ജയൻ കാട്ടാന മരണം  മുണ്ടേരി കൃഷി ഫാം  തലപ്പാലിപ്പൊട്ടി  നിലമ്പൂർ ജില്ല ആശുപത്രി  adivasi was killed  wild elephant killed tribal man  wild elephant killed adivasi kerala  edakkara  malappurama adivasi death news  pothukallu panchayat  thandam kallu
എടക്കരയിൽ ആദിവാസിയെ കാട്ടാന കൊലപ്പെടുത്തി
author img

By

Published : Oct 1, 2020, 12:34 PM IST

Updated : Oct 1, 2020, 1:17 PM IST

മലപ്പുറം: എടക്കരയിൽ ആദിവാസിയെ കാട്ടാന കൊലപ്പെടുത്തി. പോത്തുകല്ല് പഞ്ചായത്തിലെ തണ്ടംകല്ല് ആദിവാസി കോളനിയിലെ ജയനാണ് (50) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെ വീട്ടിൽ നിന്നും പുറത്തു പോയ ജയൻ രാത്രിയിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

കാട്ടാന കൊലപ്പെടുത്തിയ ജയന്‍റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ

മുണ്ടേരി കൃഷി ഫാമിന്‍റെ നാലാം ബ്ലോക്ക് തലപ്പാലിപ്പൊട്ടിയിലാണ് സംഭവം. വനപാലകരും നാട്ടുകാരും ചേർന്ന് മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ ശാന്ത; മക്കൾ, സുരേഷ് ബാബു, വിഷ്ണു, മിനി, ബാബു.

Last Updated : Oct 1, 2020, 1:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.