ETV Bharat / state

കുട്ടിയാന വഴിതെറ്റി നാട്ടിലേക്ക്, വനത്തിലേയ്ക്ക് തിരികെ അയക്കാൻ വനപാലകരും നാട്ടുകാരും - കരുളായി വനം

കരുളായി വനത്തില്‍ നിന്നും വഴിതെറ്റി നാട്ടിലെത്തിയ കുട്ടിയാനയെ ആനകൂട്ടത്തിലേയ്ക്ക് പറഞ്ഞയക്കാനുള്ള ശ്രമത്തില്‍ നെടുങ്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകരും നാട്ടുകാരും

wild baby elephant in village  wild baby elephant reached Malappuram valayamkund village  wild elephant news in malappuram  malappuram foest news  malappuram latest news  malappuram news today  കുട്ടിയാന വഴിതെറ്റി നാട്ടിലേക്ക്  വളയംക്കുണ്ടില്‍ കുട്ടിയാന എത്തി  മലപ്പുറം വളയംക്കുണ്ടില്‍ കുട്ടിയാന എത്തി  മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത  മലപ്പുറം പ്രധാന വാര്‍ത്തകള്‍
കുട്ടിയാന വഴിതെറ്റി നാട്ടിലേക്ക്; വനത്തിലേയ്ക്ക് പറഞ്ഞയക്കാനുള്ള ശ്രമത്തില്‍ വനപാലകരും നാട്ടുകാരും
author img

By

Published : Aug 11, 2022, 2:14 PM IST

മലപ്പുറം: കരുളായി വനത്തില്‍ നിന്നും കുട്ടിയാന വഴിതെറ്റി നാട്ടിലെത്തി. രാത്രി ഒമ്പത് മണിയോടെയാണ് കരുളായി വളയംക്കുണ്ടിലെ ജനവാസ കേന്ദ്രത്തില്‍ ആണ്‍ കുട്ടിയാന പ്രത്യക്ഷപ്പെട്ടത്. വരിക്കലിന് സമീപത്ത് കൂടി ഒഴുകുന്ന കരിമ്പുഴയിലൂടെയോ ചെറുപുഴയിലൂടെയോ ഒഴുകിയെത്തിയതാണോ എന്നും വ്യക്തമല്ല.

കുട്ടിയാന വഴിതെറ്റി നാട്ടിലേക്ക്; വനത്തിലേയ്ക്ക് പറഞ്ഞയക്കാനുള്ള ശ്രമത്തില്‍ വനപാലകരും നാട്ടുകാരും

വളയംക്കുണ്ട് ഭാഗത്തെ ജനവാസ കേന്ദ്രത്തിലൂടെ ഓടി നടന്ന ആനക്കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് വെച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരുളായി വനം റെയ്‌ഞ്ചോഫിസര്‍ എം.എന്‍ നജ്‌മല്‍ അമീനിന്റെ നിര്‍ദേശ പ്രകാരം നെടുങ്കയം ഫോസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി ആനക്കുട്ടിയെ കൊണ്ടുപോയി. വളയംക്കുണ്ടിലെ വനാതിര്‍ത്തിയില്‍ ആനകൂട്ടം തമ്പടിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലേക്ക് ആനക്കുട്ടിയെ കയറ്റി വിടാനുള്ള ശ്രമം വനപാലകര്‍ വൈകിയും തുടരുകയാണ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.