ETV Bharat / state

പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വാര്‍ത്ത തള്ളി ആരോപണവിധേയര്‍ - malappuram latest news

കുടിവെള്ളം നിഷേധിച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വെള്ളം നൽകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ആരോപണ വിധേയരായ കുടുംബം ആരോപിച്ചു. പ്രദേശത്ത് കുറ്റിപ്പുറം പഞ്ചായത്തിന്‍റെ കുടിവെള്ളപദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു

വളാഞ്ചേരി  കുടിവെള്ളം നിഷേധിച്ചു  പൗരത്വ നിയമത്തെ അനുകൂലിച്ചു  valancherry  denied drinked water  caa supporters  malappuram latest news  മലപ്പുറം വാര്‍ത്ത
വളാഞ്ചേരി
author img

By

Published : Jan 24, 2020, 10:04 PM IST

Updated : Jan 24, 2020, 10:59 PM IST

മലപ്പുറം: പൗരത്വ നിയമത്തെ അനുകൂലിച്ചതിന്‍റെ പേരിൽ കുടിവെള്ളം നിഷേധിച്ച സംഭവം ചര്‍ച്ചയാകുന്നു. നിയമത്തെ അനുകൂലിച്ചതിന്‍റെ പേരിൽ അയൽവാസി വെള്ളം നൽകുന്നത് നിർത്തിയെന്ന് കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂർ ചെറുകുന്ന് കോളനിയിലെ ഏതാനും കുടുംബങ്ങൾ ആരോപിച്ചു. അതേസമയം പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വെള്ളം നൽകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ആരോപണ വിധേയരായ കുടുംബം പ്രതികരിച്ചു. സംഭവം കൂടുതൽ വിവാദമായതിനെത്തുടർന്ന് കുറ്റിപ്പുറം പഞ്ചായത്ത് അധികൃതർ പ്രദേശത്ത് സന്ദർശനം നടത്തുകയും പഞ്ചായത്തിന്‍റെ കുടിവെള്ളപദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള നടപടികളും ആരംഭിച്ചു. പൗരത്വ നിയമത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം വളാഞ്ചേരിയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തവരുടെ കുടുംബമാണ് അയൽവാസി കുടിവെള്ളം നല്‍കുന്നില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. സംഭവം ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു. മലപ്പുറം ജില്ലയെ കശ്‌മീരിനോട് ഉപമിച്ച് ബിജെപി നേതാവും കർണാടകയിൽ നിന്നുള്ള എംപിയുമായ ശോഭ കലഞ്ജർ ട്വീറ്റ് ചെയ്‌തിരുന്നു.

പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന വാര്‍ത്ത തള്ളി ആരോപണവിധേയര്‍

കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണുർ ചെറുകുന്ന് പ്രദേശത്ത് വർഷങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. വേനൽക്കാലത്ത് ഏറെ ബുദ്ധിമുട്ടിയാണ് പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്. ഇവര്‍ തൊട്ടടുത്തുള്ള ചോലയിൽ നിന്നും മണിക്കൂറുകൾ കാത്തിരുന്ന് കിട്ടുന്ന വെള്ളം കൊണ്ടാണ് പ്രാഥമിക ആവശ്യങ്ങളടക്കം നിർവഹിച്ചിരുന്നത്. പൗരത്വ നിയമത്തെ അനുകൂലിച്ചവർക്ക് കുടിവെള്ളം നൽകിയിരുന്നു എന്ന് പറയുന്ന കുടുംബവും സമാന ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. തൊട്ടടുത്ത് മറ്റൊരു വ്യക്തിയുടെ കിണറിൽ സ്വന്തം ചെലവിൽ മോട്ടോർ വച്ച് വെള്ളം പമ്പ് ചെയ്‌ത് എടുത്താണ് അയൽവാസികൾക്ക് നൽകിയിരുന്നത്. ഇതേ തുടര്‍ന്ന് ഇലക്ട്രിസിറ്റി ബിൽ ഇനത്തിൽ വലിയ തുക നൽകേണ്ടി വരുന്നുണ്ടെന്ന കാര്യം അവരെ അറിയിച്ചിരുന്നു. അല്ലാതെ വെള്ളം നിഷേധിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോപണവിധേയായ വീട്ടമ്മ ഫാത്തിമ സൂറ പ്രതികരിച്ചു. അതേസമയം പ്രദേശത്ത് കഴിഞ്ഞ ദിവസം മുതൽ സേവാഭാരതിയുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്‍റ് രവി തേലത്ത് കോളനി സന്ദർശിച്ചു. കുടിവെള്ളം നിഷേധിക്കുന്നത് അടക്കമുള്ള നിരവധി സംഭവങ്ങൾ നടക്കുന്നുണ്ടെന്നും സേവാഭാരതി കുടിവെള്ളം കൊടുക്കുന്നത് തടസപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പൊലീസ് കേസെടുത്ത സമീപനം തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.

Intro:മലപ്പുറം :പൗരത്വ നിയമത്തെ അനുകൂലിച്ചതിന്റെ പേരിൽ കുടിവെള്ളം നിഷേധിച്ച സംഭവം കടുത്തൽ ച്ചർച്ചയാകുന്നു നിയമത്തെ അനുകൂലിച്ചതിന്റെ പേരിൽ. അയൽവാസി വെള്ളം നൽക്കുന്നത് നിർത്തിയെന്ന് കുറ്റിപ്പുറം പഞ്ചയത്തിലെ പൈങ്കണ്ണുർ ചെറുക്കുന്ന് കോളനിയിലെ എതാനും കുടുംബങ്ങൾ അരോപിച്ചു .അതേസമയം പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും വെള്ളം' നൽകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അരോപണ വിധേയരായ കുടുംബവും പ്രതികരിച്ചു.

Body:സംഭവം കൂടുതൽ വിവാദമായതിനെത്തുടർന്ന് കുറ്റിപ്പുറം പഞ്ചായത്ത് അധികൃതർ പ്രദേശത്ത് സന്ദർശനം നടത്തി പഞ്ചായത്തിൻറെ അധീനതയിലുള്ള കുടിവെള്ളപദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു.

Conclusion:പൗരത്വ നിയമത്തെ അനുക്കലിച്ച് കഴിഞ്ഞ ദിവസം വളാഞ്ചെരിയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തവരുടെ കുടുംബമാണ് അയൽവാസി കുടിവെള്ളം നല്കുന്നില്ലെന്ന അരോപണവുമായി രംഗത്തെത്തിയിരുന്നത് ഇത് ദേശിയ മാധ്യമത്തി വരെ ചർച്ചയാവുകയും ചെയ്തു.മലപ്പുറം ജില്ലയെ കാശ്മീരി നേട് ഉപമിച്ച് ബി .ജെ. പി ' നേതാവും കർണാടകയിൽ നിന്നുള്ള എം പി യുമായ ശോഭ കലഞ്ജർ ട്വിറ്റ് ചെയ്യുകയും ചെയതിരുന്നു ദേശീയ തലത്തിൽ തന്നെ സംഭവം ചരച്ചയായതിനു പിന്നാലെയാണ് പ്രദേശവാസികൾ പോലും ഇക്കാര്യ ശ്രദ്ധിക്കുന്നത്. കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണുർ ചെറുകുന്ന് പ്രദേശത്ത് വർഷങ്ങളായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. വേനൽക്കാലത്ത് ഏറെ ബുദ്ധിമുട്ടിയാണ് പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത് . തൊട്ടടുത്തുള്ള ചോലയിൽ നിന്നും . മണിക്കൂറുകൾ കാത്തിരുന്നാൽ കിട്ടുന്ന വെള്ളം കൊണ്ടാണ് പ്രാഥമിക ആവശ്യങ്ങൾ നിർവഹിച്ചിരുന്നത്. പൗരത്വ നിയമനത്തെ അനുകൂലിച്ചിരുന്ന അവർക്ക് കുടിവെള്ളം നൽകിയിരുന്നു എന്ന് പറയുന്ന കുടുംബവും സമാന ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആയിരുന്നു. തൊട്ടടുത്ത് മറ്റൊരു സ്വകാര്യ വ്യക്തിയുടെ കിണറിൽ സ്വന്തം ചെലവിൽ മോട്ടോർ വച്ച് വെള്ളം പമ്പ് ചെയ്ത് എടുത്താണ് അയൽവാസികൾക്ക് നൽകിയിരുന്നത്. ഇലക്ട്രിസിറ്റി ബിൽ ഇടത്തിൽ വലിയ തുക നൽകേണ്ടി വരുന്നുണ്ട് ഇക്കാര്യം അവരെ അറിയിച്ചിരുന്നു അല്ലാതെ വെള്ളം നൽകാതിരുന്ന കിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ യാഥാർഥ്യം ഇല്ലെന്ന് വീട്ടമ്മ പ്രതികരിച്ചു

ബൈറ്റ്
ഫാത്തിമ സൂറ

ബൈറ്റ്

സൈനുദ്ദീൻ

പ്രദേശത്ത് കഴിഞ്ഞ ദിവസം മുതൽ സേവാഭാരതിയുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം നടക്കുന്നുണ്ട്. പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് തങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചതെന്ന് കോളനി നിവാസികൾ ആവർത്തിച്ചു

ബൈറ്റ്
രാജി
കോളനി നിവാസി

ബൈറ്റ്
വിജയൻ
കോളനി നിവാസി

സംഭവം കൂടുതൽ വിവാദമായതിനെത്തുടർന്ന് കുറ്റിപ്പുറം പഞ്ചായത്ത് അധികൃതർ പ്രദേശത്ത് സന്ദർശനം നടത്തി പഞ്ചായത്തിൻറെ അധീനതയിലുള്ള കുടിവെള്ളപദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. ബിജെപി മലപ്പുറം ജില്ലാ പ്രസിഡൻറ് രവി തേലത്ത് കോളനി സന്ദർശിച്ചു.

ബൈറ്റ്
രവി തേലത്ത്

ബിജെപി മലപ്പുറം ജില്ലാ പ്രസിഡൻറ്

കുടിവെള്ളം നിഷേധിക്കുന്നത് അടക്കമുള്ള നിരവധി സംഭവങ്ങൾ നടക്കുന്നുണ്ടെന്നും സേവാഭാരതി കുടിവെള്ളം കൊടുക്കുന്നത് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പോലീസ് കേസെടുത്ത് സമീപനം തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു
Last Updated : Jan 24, 2020, 10:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.