മലപ്പുറം: ഭാരതപ്പുഴയുടെ പാതയോരങ്ങളിൽ അറവുമാലിന്യം വലിയതോതിൽ തള്ളുന്നു. പുഴയുടെ നരിപ്പറമ്പ് ചമ്രവട്ടംകടവ് ഭാഗങ്ങളിലാണ് രാത്രിയും പുലർച്ചെയുമായി സാമൂഹ്യവിരുദ്ധർ അറവ് മാലിന്യം തള്ളുന്നത്. പോത്ത്, കോഴി തുടങ്ങിയവയുടെ ചാക്ക് കണക്കിന് തൂവലും എല്ലുമാണ് ചാക്കുകളിലാക്കി പുഴയിൽ തള്ളുന്നത്.
അറവ് മാലിന്യം തള്ളുന്നത് നായ ശല്യം കൂടാനും കാരണമായിട്ടുണ്ട്. തെരുവ് നായ്ക്കൾ കൂട്ടമായി ആളുകളെ കടിക്കുവാൻ വരുന്ന കാഴ്ച്ചയും ഇവിടെ നിത്യമാണ്. ഇവ ചീഞ്ഞുനാറി പരിസരവാസികൾക്കും മറ്റും രൂക്ഷമായ ദുർഗന്ധം ഉണ്ടാകാറുണ്ട്.
ഭാരതപ്പുഴയുടെ പാതയോരത്ത് മാലിന്യനിക്ഷേപം പെരുകുന്നു
പോത്ത്, കോഴി തുടങ്ങിയവയുടെ ചാക്ക് കണക്കിന് തൂവലും എല്ലുമാണ് ചാക്കുകളിലാക്കി പുഴയിൽ തള്ളുന്നത്.