മലപ്പുറം: മദ്യത്തിനും മയക്കുമരുന്നില്‍ നിന്നും യുവതലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജനമൈത്രി എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി എടക്കരയില്‍ ബോധവത്കരണ പരിപാടി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിതരണം ചെയ്ത് ബോധവത്കരിക്കുകയാണ് പരിപാടി.
ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ എന്ന സന്ദേശവുമായി ജനമൈത്രി എക്‌സൈസ് ഉദ്യോഗസ്ഥരും എടക്കര ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപക-രക്ഷാകര്‍തൃ സമിതിയും ചേര്‍ന്നാണ് കാമ്പയിന്‍ നടത്തുന്നത്. പ്രിവന്‍റീവ് ഓഫീസര്‍മാരായ എന്‍.പി. ജയപ്രകാശ്, പി. രാമചന്ദ്രന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി.വി. മുകുന്ദഘോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്. ദിനേശ്, കെ.വി, വിപിന്‍, ഡ്രൈവര്‍ മെഹമൂദ്, പി.ടി.എ ഭാരവാഹികളായ അബ്ദുല്‍ റഷീദ്, സിദ്ദീഖ് വളപ്പന്‍, സുലൈമാന്‍ കാട്ടിപ്പടി, ടി.കെ. റഷീദ് എന്നിവര്‍ സംസാരിച്ചു.