ETV Bharat / state

വളാഞ്ചേരി പോക്സോ കേസ്; പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി - മുൻകൂർ ജാമ്യാപേക്ഷ

വളാഞ്ചേരി നഗരസഭയിലെ എൽ ഡി എഫ് കൗൺസിലറായ പ്രതി ഷംസുദ്ദീൻ ഒളിവിലാണ്

ഫയൽ ചിത്രം
author img

By

Published : Jun 1, 2019, 8:38 PM IST

മലപ്പുറം വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീന്‍റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ കോടതി തള്ളി. വളാഞ്ചേരി നഗരസഭയിലെ എൽ ഡി എഫ് കൗൺസിലറായ പ്രതി ഷംസുദ്ദീൻ ഒളിവിലാണ്. പ്രതി വിദേശത്താണെന്നാണ് പൊലീസ് നിഗമനം.

പത്താം ക്ലാസ് മുതൽ പെൺകുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച ഇയാൾ പല തവണ കുട്ടിയെ പീഢിപ്പിച്ചിട്ടുണ്ടെന്നാണ് കേസ്. പീഢനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് കുട്ടിയുടെ സഹോദരി ഭർത്താവിനെതിരെയും പോക്സോ പ്രകാരം കേസെടുത്തിരുന്നു. ഇയാളും ഒളിവിലാണ്. തിരൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ വളാഞ്ചേരി സി ഐയാണ് കേസ് അന്വേഷിക്കുന്നത്. പ്രതി ഷംസുദ്ദീൻ മന്ത്രി കെ ടി ജലീലിന്റെ സുഹൃത്താണെന്നും പ്രതിയെ സംരക്ഷിക്കാൻ മന്ത്രി ഇടപട്ടതായും പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആരോപണം കേസിന് രാഷ്ട്രീയമാനം നൽകിയിരുന്നു. അതേസമയം മന്ത്രി ആരോപണങ്ങളെ നിഷേധിക്കുകയും ചെയ്തിരുന്നു

Intro:Body:

വളാഞ്ചേരി പോക്സോ കേസ് കോടതി 

Intro

മലപ്പുറം വളാഞ്ചേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീന്റെ മുൻകൂർ ജാമ്യഹർജി മഞ്ചേരി പോക്സോ കോടതി തള്ളി. വളാഞ്ചേരി നഗരസഭയിലെ എൽഡിഎഫ് കൗൺസിലർ ഷംസുദ്ദീൻ നടക്കാവിലിന്റെ ഹർജിയാണ് തള്ളിയത്..  പോക്സോ കേസ് ചുമത്തപ്പെട്ട പ്രതി ഷംസുദ്ദീൻ ഒളിവിലാണ്.

വളാഞ്ചേരിയിൽ 16 കാരിയെ പീഢിപ്പിച്ച കേസിലെ പ്രതിയും, വളാഞ്ചേരി നഗരസഭയിലെ എൽ ഡി എഫ് കൗൺസിലറുമായ  ഷംസുദിൻ  നടക്കാവിൽ മഞ്ചേരി പോക്സോ കോടതിയിൽ സമ്മർപ്പിച്ച ഹർജിയാണ് തള്ളിയത്. പോക്സോ കേസ് ചുമത്തപ്പെട്ട പ്രതി ശംസുദ്ധീൻ  ഒളിവിലാണ്. പ്രതി വിദേശത്താണെന്നാണ് പോലീസ് നിഗമനം. 

പത്താം ക്ലാസ് മുതൽ പെൺകുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച് പല തവണ  പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പ്രതിക്കെതിരെയുള്ള കുറ്റം.പീഡനത്തിനിരയായ 16കാരിയുടെ സഹോദരിഭർത്താവിനെതിരെയും പെണ്കുട്ടിയുടെ മൊഴിയെ തുടർന്ന് പോക്സോ പ്രകാരം കേസെടുത്തിരുന്നു. ഇയാളും ഒളിവിലാണ്.

തിരൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ വളാഞ്ചേരി സി ഐയാണ് കേസ് അന്വേഷിക്കുന്നത്. പ്രതി ഷംസുദ്ദീൻ മന്ത്രി കെ ടി ജലീലിന്റെ സുഹൃത്താണെന്നും പ്രതിയെ സംരക്ഷിക്കാൻ മന്ത്രി ഇടപട്ടതായും പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ ആരോപണം കേസിന് രാഷ്ട്രീയമാനം നൽകിയിടരുന്നു. എന്നാൽ ആരോപണങ്ങളെ  മന്ത്രി നിഷേധിക്കുകയും ചെയ്തിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.