മലപ്പുറം: യു.പി മുസ്ലിം ലീഗ് പ്രതിനിധി സംഘം കേരളത്തിലെത്തി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന യോഗത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഓർഗനൈസിങ് സെക്രട്ടറി ഇ.റ്റി. മുഹമ്മദ് ബഷീർ എം.പി, ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവര്‍ പങ്കെടുത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ യു.പി. പൊലീസ് കൂട്ടക്കൊല നടത്തുന്നതായി ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ സംഘം പറഞ്ഞു. ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് അവിടെ നടക്കുന്ന സംഭവങ്ങളെ വിലയിരുത്തി മുസ്ലീം യൂത്ത് ലീഗ് സംഘം നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുസ്ലിം ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടി അഡ്വ: മുഹമ്മദ് ഉവൈസ്, കാൺപൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്‍റ് മുഹമ്മദ് ഇർഫാൻ എന്നിവരാണ് കേരളത്തിലെത്തിയ നേതാക്കള്‍.