ETV Bharat / state

മലപ്പുറത്തിന്‍റെ ഉറുദു അധ്യാപകൻ ഡോ. പി.കെ ശംസുദ്ദീൻ - മലപ്പുറത്തിന്‍റെ ഉറുദു അധ്യാപകൻ

ഉറുദു ഭാഷയ്ക്ക് വേണ്ടി ജീവിക്കുന്ന അധ്യാപകനെ പരിചയപ്പെടാം.

KL mpm ഉറുദു ഗവേഷകൻ KLC 10011 .10/10/2019  Urdu teacher of Malappuram  മലപ്പുറത്തിന്‍റെ ഉറുദു അധ്യാപകൻ  മലപ്പുറം
മലപ്പുറത്തിന്‍റെ ഉറുദു അധ്യാപകൻ
author img

By

Published : Jan 15, 2020, 2:50 PM IST

Updated : Jan 15, 2020, 4:11 PM IST

മലപ്പുറം: മലപ്പുറത്തുകാര്‍ക്ക് സുപരിചിതനാണ് ഷമ്മു മാസ്റ്റര്‍. യഥാര്‍ഥ പേര് ഡോ.പി.കെ ശംസുദ്ദീൻ എന്നാണെങ്കിലും നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിളിക്കാൻ ഇഷ്ടം ഷമ്മു മാസ്റ്ററെന്നാണ്. ഉറുദു ഭാഷാ ഗവേഷണത്തിനും പ്രചാരണത്തിനുമായി തന്‍റെ ജീവിതം തന്നെ മാറ്റി വച്ച ശംസുദ്ദീന്‍ അംഗപരിമിതനാണ്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ ഈ അധ്യാപകനിന്ന് ഉറുദു സംഘടനകളുടെ ദേശീയ ഭാരവാഹിയാണ്. കൊട്ടാരപ്പറമ്പിൽ മുഹ്‌യുദ്ദീന്‍റെയും, അമ്പലകുത്ത് കുരിക്കൾ ഫാത്തിമയുടെയും നാല് മക്കളിൽ ഇളയവനായി മുംബൈയിലാണ് അദ്ദേഹം ജനിച്ചത്.

മലപ്പുറത്തിന്‍റെ ഉറുദു അധ്യാപകൻ ഡോ. പി.കെ ശംസുദ്ദീൻ
വിദ്യാഭ്യാസമെല്ലാം അവിടെത്തന്നെ പൂര്‍ത്തിയാക്കിയെങ്കിലും ഉറുദുവിന്‍റെ പോലെ മലയാള ഭാഷയും അദ്ദേഹം നെഞ്ചോട് ചേര്‍ത്തുവച്ചിരുന്നു. വീട്ടില്‍ മലയാളം സംസാരിക്കണമെന്ന പിതാവിന്‍റെ വാശിയാണ് അതിന് കാരണമെന്ന് ശംസുദ്ദീൻ പറയുന്നു. പഠനത്തോടൊപ്പം ഉറുദു പത്രത്തില്‍ ജോലി ചെയ്യാൻ അവസരം ലഭിച്ചതാണ് ശംസുദ്ദീന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് ഉറുദു മാസികകളിലും, ആഴ്‌ചപതിപ്പുകളിലും ലേഖനങ്ങളും കവിതകളും എഴുതി തുടങ്ങി. ഇതിനിടെ ഉറുദു ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടിയെടുക്കുകയും കേരളത്തിൽ ഉറുദു ഭാഷയുടെ ചരിത്രവും, വർത്തമാനവും എന്ന വിഷയത്തില്‍ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടുകയും ചെയ്തു ഈ അധ്യാപകൻ. ഇക്കാലയളവില്‍ ഉറുദു ഭാഷയില്‍ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ദൂരദര്‍ശനടക്കമുള്ള ചാനലുകളില്‍ ഇദ്ദേഹത്തിന്‍റെ ദസ്താൻ ഇ ഉറുദു എന്ന പ്രോഗ്രാം വിവിധ എപ്പിസോഡുകളിലായി സംപ്രേഷണവും ചെയ്യുന്നുണ്ട്. ഉറുദു പാഠപുസ്തക നിർമാണ കമ്മിറ്റിയിലുള്‍പ്പെടെ വിവിധ ഉറുദു കമ്മിറ്റികളില്‍ മുഖ്യ സ്ഥാനം വഹിക്കുന്നുണ്ട്. നാലോളം സംസ്ഥാനങ്ങളിൽ നിന്നായി 12 അവാർഡുകളും ഇദ്ദേഹം നേടിയിട്ടുണ്ട്.

Intro:ഉറുദു ഭാഷാ ഗവേക്ഷണത്തത്തിനും പ്രചാരണത്തിനു മായി തന്റെ ജീവിതം തന്നെ മാറ്റി വെച്ച അംഗ പരിമിതനായ ഒരു മലയാളി അധ്യാപകൻ ഡോക്ടർ പി.ക്കെ ശംസുദ്ധീൻ എന്ന നാട്ടുകാരുടെ പ്രിയങ്കരനായ ഷമ്മു മാസ്റ്റർBody:കൊട്ടാരപ്പറമ്പിൽ മൊഹ്യു യുദ്ധിന്റെയും, അമ്പലകുത്ത് കുരിക്കൾ ഫാത്തിമയുടെയും നാല് മക്കളിൽ ഇളയവൻ ബോംബെ ഇ ല ക ടി ക്ക് സിറ്റി ജീവനക്കാരനായ പിതാവിന്റെയും മാതാവിന്റെയും കൂടെ ബോംബെയിൽ താമസമാക്കിയ ഒരു സാധാരണ മലയാളി കുടുംബം
ഉറുദു ഭാഷയോട് ഇഷ്ടമായിരുന്ന പിതാവ് മൊഹ്യുയുദ്ധീൻ തന്റെ ഇളയ മകനായ ശംസുദ്ദീനെ അവിടെ സ്കൂളിൽ ചേർത്തു. എന്നാലും വീട്ടിൽ മലയാളം തന്നെ സംസാരിക്കണമെന്ന് പിതാവിന് വലിയ നിർബന്ധമായിരുന്നു, സ്കൂൾ വിദ്യാഭ്യസം അവിടെ പൂർത്തിയാകുകയും ഉപരിപഠനത്തിന് അവിടെ തന്നെ കോളേജിൽ ചേർക്കുകയും ചെയ്തു.പഠനത്തോടൊപ്പം അവിടെ ഒരു ഉറുദു പത്രത്തിൽ ജോലി ചെയ്യുകയും, ഉറുദു മാസികകളിലും, ആഴച്ചപതിപ്പുകളിലും ലേഖനങ്ങളൂം കവിതകളും എഴുതുവാനുള്ള അവസരങ്ങൾ ലഭിക്കുകയും, 'മഹാൻമാരായ ഉറുദു പണ്ഡിതന്മാരുടെ ഗ്രന്ധങ്ങളും, ലേഖനങ്ങളും വായിക്കുവാനും പഠിക്കുവാനുo ധാരളം അവസരങ്ങൾ ലഭിക്കുകയും ഉറുദ്ദു പണ്ഡിതന്മാരൊടൊപ്പം വേധി പങ്കിടാനുള്ള അവസരങ്ങളും ധാരാളമായി ലഭിച്ചുകൊണ്ടിരുന്നു
തുടർന്ന് ഉറുദു MA പാസാകുകയും ചെയ്തു ശ്രീ വെങ്കീടെശ്വരയ്യണീവേഴസിറ്റിയിൽ നിന്നും, സർവർ ജീവിതവും ദർശനവും എന്ന വിശയത്തിൽ m phil നേടുകയും ചെയ്തു കൂടാതെ കേരളത്തിൽ ഉറുദു ഭാഷയുടെ ചരിത്രവും, വർത്തമാനവും എന്ന ശീർശകത്തിൽ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടുകയും ചെയ്തു ഈ മലയാളി അധ്യാപകൻ: അങ്ങിനെ കേരളത്തിലെ ഉറുദു ഭാഷയുടെ മികവിനെ ലോക ശ്രദ്ധയിലെത്തിക്കാൻ ഈ മലയാളി യാ യ ഉറുദു അധ്യാപകന് കഴിഞ്ഞിട്ടുണ്ട്
ഇദ്ദേഹം നിരവധി ഗ്രന്ധങ്ങളും, ലേഖനങ്ങളും ഇക്കാലയളവിൽ പൂർത്തികരിക്കുകയുണ്ടായി. ദേശീയ മാധ്യമങ്ങൾ ദൂരദർശൻ അടക്കം ഇദ്ദേഹത്തിന്റെ ദസ്താൻ ഇ ഉറുദു എന്ന പ്രോഗ്രാം നാലോളം എപ്പിസോടുകളായി ചെയ്തിട്ടുണ്ട് നിരവധി ഉറുദു സംഘടനയുടെ ഓൾ ഇന്ത്യ ഭാരവാഹീ യാ യും സംസ്ഥാന ഭാരവാഹിയായും ഇദ്ദേഹം പ്രവർത്തിക്കുന്നു, കേരളാ ഉറുദു കരീക്കുലം സ്റ്റീയറിംഗ് കമ്മറ്റി അംഗം, , ഉറുദു പാഠപുസ്തക നിർമാണ കമ്മിറ്റി അംഗം, അദ്യാപക പരിശീലന കോർ (SRG) കമ്മറ്റി അംഗം, സംസ്ഥാന ഉറുദു കലോത്സവ വിധികർത്താവും, കേരള ഉറുദു അധ്യാപക സംഘടനയുടെ സംസ്ഥാന ഗജാഞ്ചി, അൻജുമൻ തറക്കി ഉറുദു അൽ ഹിന്ദ് സംഘടനയുടെ കേരളാ ഘടകം ജോയൻറ് സെക്രട്ടറി, തുടങ്ങി നിരവധി പത വികളും ഇദ്ദേഹം വഹിക്കുന്നുണ്ട് , നാലോളം സംസ്ഥാനങ്ങളിൽ നിന്നായി 12-ളം അവാർ ഡുകളൂം ഇതിന്നകം ഇദ്ദേഹത്തെ തേടി എതീട്ടുണ്ട്
ഉറുദു വിനെ ഇത്രയേറെ സനേ ഹീ ക്കുന്ന ഈ മലയാളിയായ ഉറുദു അധ്യാപകൻ തന്റെ ജീവിതം തന്നെ ഉറുദു പ്രചാരണത്തിലും, ഗവേഷണത്തിലും മുഴുകി ജൈത്രയാത്ര തുടരുന്നു......
Conclusion:
Last Updated : Jan 15, 2020, 4:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.