മലപ്പുറം: ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം വച്ചയാളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. ചാലിയാർ പഞ്ചായത്തിലെ വിജയപുരം അളക്കൽ സ്വദേശി ഫ്രാൻസിസാണ് (48) അറസ്റ്റിലായത്. ഓപ്പറേഷൻ റേഞ്ചിന്‍റെ ഭാഗമായി നിലമ്പൂർ എസ്.ഐ ശശിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ലൈസൻസില്ലാത്ത ഇരട്ടക്കുഴൽ തോക്കാണ് ഫ്രാൻസിസിന്‍റെ പക്കൽ നിന്നും കണ്ടെത്തിയത്. ഫ്രാൻസിസിനെ ഓൺലൈൻ വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ലൈസൻസില്ലാത്ത ഇരട്ടകുഴൽ തോക്ക് കൈവശം വച്ചയാൾ അറസ്റ്റിൽ - ഓപ്പറേഷൻ റേഞ്ച് മലപ്പുറം
ഓപ്പറേഷൻ റേഞ്ചിന്‍റെ ഭാഗമായി നിലമ്പൂർ എസ്.ഐ ശശിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പിടികൂടിയത്.

അറസ്റ്റിൽ
മലപ്പുറം: ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം വച്ചയാളെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. ചാലിയാർ പഞ്ചായത്തിലെ വിജയപുരം അളക്കൽ സ്വദേശി ഫ്രാൻസിസാണ് (48) അറസ്റ്റിലായത്. ഓപ്പറേഷൻ റേഞ്ചിന്‍റെ ഭാഗമായി നിലമ്പൂർ എസ്.ഐ ശശിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ലൈസൻസില്ലാത്ത ഇരട്ടക്കുഴൽ തോക്കാണ് ഫ്രാൻസിസിന്‍റെ പക്കൽ നിന്നും കണ്ടെത്തിയത്. ഫ്രാൻസിസിനെ ഓൺലൈൻ വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ലൈസൻസില്ലാത്ത ഇരട്ടകുഴൽ തോക്ക് കൈവശം വച്ചയാൾ അറസ്റ്റിൽ