മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയിൽ ലോറി മറിഞ്ഞ് രണ്ട് മരണം. ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിക്കടിയിൽ കുടുങ്ങിയ രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വാഹനത്തിന്‍റെ ഡ്രൈവർ തമിഴ്നാട് മധുകര സ്വദേശി മുത്തുകുമാർ, സഹായി മലമ്പുഴ സ്വദേശി അയ്യപ്പൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ നാല് 4.45 നാണ് അപകടം ഉണ്ടായത്. തിരൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
വട്ടപ്പാറ വളവിൽ വീണ്ടും വാഹനാപകടം; ഡ്രൈവറും സഹായിയും മരിച്ചു - ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി
ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
വട്ടപ്പാറയിൽ ലോറി മറിഞ്ഞ് രണ്ട് പേർ മരിച്ചു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയിൽ ലോറി മറിഞ്ഞ് രണ്ട് മരണം. ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിക്കടിയിൽ കുടുങ്ങിയ രണ്ട് ജീവനക്കാരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വാഹനത്തിന്‍റെ ഡ്രൈവർ തമിഴ്നാട് മധുകര സ്വദേശി മുത്തുകുമാർ, സഹായി മലമ്പുഴ സ്വദേശി അയ്യപ്പൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ നാല് 4.45 നാണ് അപകടം ഉണ്ടായത്. തിരൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Last Updated : Feb 2, 2021, 2:35 PM IST