ETV Bharat / state

കിണര്‍ വെള്ളം മലിനം; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി

പ്രദേശത്തെ കിണറുകളില്‍ മഴ വെള്ളത്തിനൊപ്പം മാലിന്യവുമെത്തിയെന്ന സംശയമാണ് രോഗഭീതിക്ക് പിന്നില്‍ .

കിണര്‍ വെള്ളം മലിനം; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി
author img

By

Published : Nov 24, 2019, 10:33 AM IST

Updated : Nov 24, 2019, 11:05 AM IST

മലപ്പുറം: ബാബര്‍മുക്ക് കോളനിയിലെ കിണര്‍ വെള്ളത്തില്‍ മാലിന്യം കലരുന്നുവെന്ന് പരാതി. റോഡിന് സമീപമുള്ള 30 കിണറുകളിലെ ജലത്തിന് ചുവപ്പ് നിറം വന്നതാണ് സംശയത്തിന് ഇടയാക്കിയത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ പ്രദേശത്തെ രണ്ട് യുവതികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

മലപ്പുറം എടക്കരയിലാണ് സംഭവം.

പെരുങ്കുളം റോഡിന് അഴുക്ക് ചാലില്ലാത്തതിനാല്‍ ഈ മലിന ജലം കിണറുകളിലേക്കാണ് ഒഴുകിയെത്തുന്നതെന്ന് പ്രദേശ വാസികള്‍ പരാതിപ്പെടുന്നു.

പഞ്ചായത്ത് അധികാരികളെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു. വിവരം ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ കിണറുകളിലെ വെള്ളം വിദഗ്ദ പരിശോധനയ്ക്ക് അയക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Intro:ഡ്രൈനേജില്ലാത്തതിനാലാണ് പ്രദേശത്തെ കിണറുകളിൽ മലിനജലം ഒഴുകിയെത്താൻ കാരണമായത്.കഴിഞ്ഞ ഒരാഴ്ചക്കിടക്ക് രണ്ടു കുടുംബങ്ങളിലായി രണ്ടു യുവതികൾക്ക് മഞ്ഞപിത്തം ബാധിച്ചതോടെയാണ് കിണറ്റിലെ വെള്ളത്തിൽ മാലിന്യം കലർന്നെന്ന സംശയം ഉയർന്നത്Body:എടക്കര: മാലിന്യം കലർന്ന മഴവെള്ളം കിണറുകളിൽ ഒലിച്ചിറങ്ങി എടക്കര ബാർബർമുക്ക് നിവാസികൾ രോഗഭീതിയിൽ. പെരുങ്കുളം റോഡിന് ഡ്രൈനേജില്ലാത്തതിനാലാണ് പ്രദേശത്തെ കിണറുകളിൽ മലിനജലം ഒഴുകിയെത്താൻ കാരണമായത്.കഴിഞ്ഞ ഒരാഴ്ചക്കിടക്ക് രണ്ടു കുടുംബങ്ങളിലായി രണ്ടു യുവതികൾക്ക് മഞ്ഞപിത്തം ബാധിച്ചതോടെയാണ് കിണറ്റിലെ വെള്ളത്തിൽ മാലിന്യം കലർന്നെന്ന സംശയം ഉയർന്നത്. സമീപത്തെ വീടുകച്ചിൽ 30 ഓളം കിണറുകള്ള ലെ വെള്ളത്തിന് ചുവപ്പ് കലർന്ന നിറമാണ്. പഞ്ചായത്തധികാരികളെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു.ഇതിനിടെ നാട്ടുകാരിൽ ചിലർ ആരോഗ്യ വകുപ്പധികൃതർക്ക് വിവരം നൽകിയിട്ടുണ്ട്. ആവശ്യമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അതേ സമയം പ്രദേശത്തെ കിണറുകളിലെ വെള്ളം വിദഗ്ദ പരിശോധനക്കയക്കണമെന്ന് ഒരു കൂട്ടം വീട്ടമ്മമാർ ആവശ്യപ്പെട്ടു.Conclusion:
Last Updated : Nov 24, 2019, 11:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.