മലപ്പുറം: ക്ഷയരോഗ ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്‍റെ ക്രിസ്‌മസ് ന്യൂ ഇയർ കരോൾ പരിപാടിയുടെ കൊണ്ടോട്ടി മണ്ഡലതല ഉദ്ഘാടനം എടവണ്ണപ്പാറയിൽ നടന്നു. എടവണ്ണപ്പാറ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചുനടന്ന പരിപാടി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണറോട്ട് ഫാത്തിമ ഉദ്‌ഘാടനം ചെയ്‌തു.
ക്ഷയരോഗമുക്ത ജില്ലക്കായി ഒരുമിക്കാന്‍, ക്ഷയരോഗ നിയന്ത്രണ നിര്‍ദേശങ്ങളടങ്ങിയ പുതുവത്സര ആശംസാകാർഡുകൾ പരിപാടിയില്‍ വിതരണം ചെയ്‌തു. ജില്ലയെ ക്ഷയരോഗമുക്തമാക്കാനുള്ള പദ്ധതിയാണ് ജില്ലാ ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്യുന്നത്. വാഴക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ പഞ്ചായത്തുകളിലെ ഭരണസമിതി അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ , കുടുംബശ്രീപ്രവര്‍ത്തകര്‍, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.