ETV Bharat / state

ട്രിപ്പിൾ ലോക്ക്ഡൗൺ: മലപ്പുറത്ത് ഐജിയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനാൽ കഴിഞ്ഞ മൂന്നുദിവസമായി ഐജി മലപ്പുറത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

Triple lockdown:  Strict inspection led by IG in Malappuram  Malappuram  ട്രിപ്പിൾ ലോക്ക്ഡൗൺ  മലപ്പുറത്ത് ഐജിയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന  ഐജിയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന  അശോക് യാദവ്
ട്രിപ്പിൾ ലോക്ക്ഡൗൺ: മലപ്പുറത്ത് ഐജിയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന
author img

By

Published : May 18, 2021, 4:46 PM IST

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച മലപ്പുറം ജില്ലയിൽ നോർത്ത് ഐജി അശോക് യാദവ് പരിശോധന നടത്തി. മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടിയിലായിരുന്നു പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇതിന് പുറമെ മലപ്പുറത്തെ വിവിധ പ്രദേശങ്ങളിലും ഐജിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനാൽ കഴിഞ്ഞ മൂന്നുദിവസമായി ഐജി മലപ്പുറത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

ഐജിയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന

Also Read: കെകെ ശൈലജ നിയമസഭാ വിപ്പ്; പുതുമുഖങ്ങളുമായി രണ്ടാം പിണറായി സർക്കാർ

പൊലീസ് പരിശോധനയ്ക്ക് ശേഷം ഐജിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം പ്രത്യേക യോഗങ്ങളും നടക്കാറുണ്ട്. ഐജിയുടെ പരിശോധനയിൽ നിരവധി വാഹനങ്ങളാണ് കാരണമില്ലാതെ ഇറങ്ങിയതിനെ തുടർന്ന് പിടികൂടുകയും തിരിച്ചയക്കുകയും ചെയ്തത്. പല കാരണങ്ങൾ പറഞ്ഞ് ഇറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഐജി അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ മലപ്പുറം എസ്‌പി സുജിത്ത് പങ്കെടുത്തു. വരും ദിവസങ്ങളിൽ കർശനമായ പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.