ETV Bharat / state

മദ്യത്തിനായി സാമൂഹ്യ അകലമില്ലാതെ ക്യൂ,നിയന്ത്രിക്കാതെ അധികൃതര്‍ ; ഗുരുതര വീഴ്ച - kerala covid

മലപ്പുറത്ത് ഇന്ന് 2455 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ  തിരൂർ ബെവ്‌കോ ഔട്ട്ലെറ്റ്  covid norms  tirur bevco  kerala covid  മലപ്പുറം കൊവിഡ്
കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരൂരിലെ ബെവ്‌കോ ഔട്ട്ലെറ്റ്
author img

By

Published : Apr 26, 2021, 9:27 PM IST

മലപ്പുറം: ജില്ലയിൽ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 3000 കടന്നിട്ടും തിരൂരിലെ ബെവ്കോ ഔട്ട് ലെറ്റില്‍ ഗുരുതര വീഴ്ട. നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി മദ്യത്തിനായി സാമൂഹ്യ അകലമില്ലാത്ത ക്യൂവായിരുന്നു. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിക്കുന്നതടക്കമുള്ള നടപടികള്‍ ബെവ്കോ ജീവനക്കാരില്‍ നിന്നുണ്ടായതുമില്ല. വാരാന്ത്യ ലോക്ക്ഡൗണിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസം മദ്യശാലകൾ തുറന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ന് വൻ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.

Read More: സംസ്ഥാനത്ത് 21890 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് ജില്ലയിൽ 2455 പേർക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതിൽ 2344 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 825 പേരാണ് ജില്ലയിൽ ഇന്ന് രോഗമുക്തരായത്. ഇന്നലെ 3123 പേരാണ് മലപ്പുറത്ത് കൊവിഡ് പോസിറ്റീവായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.