ETV Bharat / state

പാലൂർ കോട്ടയിൽ ടയർ സംസ്കരണ ഫാക്ടറിക്ക് തീപിടിച്ചു.

പെരിന്തൽമണ്ണ, മലപ്പുറം, പട്ടാമ്പി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

തീ പിടിച്ചു വാര്‍ത്ത  ടയര്‍ ഫാക്‌ടറിക്ക് തീപിടിച്ചു വാര്‍ത്ത  caught fire news  fire in tire factory news
തീ പിടിച്ചു
author img

By

Published : May 30, 2021, 5:20 AM IST

Updated : May 30, 2021, 6:16 AM IST

അങ്ങാടിപ്പുറം: പാലൂർകോട്ട ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ടയർ സംസ്‌കരണ ഫാക്‌ടറിക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഫാക്‌ടറിയുടെ സമീപത്ത് സൂക്ഷിച്ചിരുന്ന ടയറുകളും യന്ത്ര സംവിധാനങ്ങളും ഓഫിസും പൂർണമായി അഗ്നിക്കിരയായി. പെരിന്തൽമണ്ണയിൽ നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണച്ചു. മലപ്പുറത്ത് നിന്നും പട്ടാമ്പിയിൽ നിന്നും കൂടുതൽ യൂണിറ്റുകള്‍ സ്ഥലത്തെത്തി. അങ്ങാടിപ്പുറം സ്വദേശിയുടെതാണ് അഗ്നിക്കിരയായ ടയർ സംസ്കരണ യൂണിറ്റ്. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായേക്കാമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

Last Updated : May 30, 2021, 6:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.