ETV Bharat / state

സമ്പൂർണ അടച്ചിടലില്‍ സ്‌തംഭിച്ച് റബര്‍ മേഖല

author img

By

Published : Apr 5, 2020, 7:03 PM IST

വ്യാപാരികൾ കടകൾ അടച്ചതോടെ ഒരു കിലോ റബർ പോലും വിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കർഷകർ

സമ്പൂർണ്ണ അടച്ചിടലിൽ സ്തംഭിച്ച് റബർ മേഖല,  the rubber sector is in worse situation due to lock down  rubber sector  kerala lock down
സമ്പൂർണ അടച്ചിടലില്‍ സത്ംഭിച്ച് റബർ മേഖല

മലപ്പുറം: സമ്പൂർണ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ റബർ മേഖലയിലും പ്രതിസന്ധി രൂക്ഷമാകുന്നു. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്‌ഡൗണില്‍ റബർ വില ദിവസേന താഴേക്ക് പോകുകയാണെന്ന് കർഷകർ പറയുന്നു. വ്യാപാരികൾ കടകൾ അടച്ചതോടെ ഒരു കിലോ റബർ പോലും വിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കൊവിഡ് തുടങ്ങും മുൻപ് കിലോക്ക് 138 രൂപ വിലയുണ്ടായിരുന്ന റബറിന് നിലവിൽ 118 രൂപയാണ് വിലയെന്ന് കർഷകനായ അപ്പച്ചൻ മൂഴിക്കുഴിയിൽ പറഞ്ഞു.

സമ്പൂർണ അടച്ചിടലില്‍ സ്‌തംഭിച്ച് റബര്‍ മേഖല

കർഷകരുടെ വീടുകളിൽ റബർ കെട്ടിക്കിടക്കുകയാണ്. ഒരു കിലോ റബർ പോലും വിൽക്കാൻ കഴിയില്ല. ടയർ കമ്പനികൾ റബർ വാങ്ങുന്നത് നിര്‍ത്തിയതോടെ എടുത്ത ഷീറ്റ് വിൽക്കാൻ കഴിയാതെ റബർ വ്യാപാരികൾ കടകൾ അടച്ചിട്ടിരിക്കുകയാണ്. സർക്കാർ റബർ കർഷകരുടെ പ്രശ്‌നത്തിൽ ഇടപെട്ടില്ലെങ്കില്‍ കർഷകർ വലിയ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു. ടാപ്പിങ് തൊഴിലാളികൾക്ക് കൂലി നൽകാൻ പോലും കർഷകർക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. ഇരുപത്തി അയ്യായിരത്തിലേറെ ചെറുകിട കർഷകരും പതിനായിരത്തിലേറെ ടാപ്പിങ് തൊഴിലാളികളും ഈ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.