ETV Bharat / state

ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞ പ്രവാസി യുവാവ് മരിച്ചു - മൃതദേഹം

മൃതദേഹം കൊവിഡ് പരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞ മാസം പതിനഞ്ചിനാണ് സുഹൃത്തുമൊത്ത് മലേഷ്യയില്‍ നിന്നും കൊച്ചി വഴി നാട്ടിലെത്തിയത്.

died while in his home quarantine  expatriate youth  ഹോം ക്വറന്‍റൈന്‍  പ്രവാസി യുവാവ് മരിച്ചു  മൃതദേഹം  തിരൂരങ്ങാടി
ഹോം ക്വറന്റൈനില്‍ കഴിയവേ പ്രവാസി യുവാവ് മരിച്ചു
author img

By

Published : Jul 3, 2020, 9:23 PM IST

മലപ്പുറം: സുഹൃത്തുമൊത്ത് മൂന്നിയൂർ പഞ്ചായത്തിലെ പടിക്കലില്‍ വാടക വീട്ടില്‍ ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞ പ്രവാസി യുവാവ് മരിച്ചു. പടിക്കൽ സ്വദേശിയാണ് മരിച്ചത്. മൃതദേഹം കൊവിഡ് പരിശോധനക്ക് വിധേയമാക്കും. കഴിഞ്ഞ മാസം പതിനഞ്ചിനാണ് സുഹൃത്തുമൊത്ത് മലേഷ്യയില്‍ നിന്നും കൊച്ചി വഴി നാട്ടിലെത്തിയത്. അതിന് ശേഷം സുഹൃത്തുമൊത്ത് മൂന്നിയൂർ പഞ്ചായത്തിലെ പടിക്കലില്‍ വാടക വീട്ടില്‍ ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞു വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ റിഷാദിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് പരിശോധനക്ക് ശേഷം സംസ്‌കരിക്കും. മറ്റു അസുഖങ്ങളോ അസുഖ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.