ETV Bharat / state

'കർഷക ട്രാക്ടർ പരേഡ്' പ്രചരണ ജാഥക്ക് നിലമ്പൂരിൽ സ്വീകരണം നൽകി - കഗേേോോല സോീമപ

26- ന് തിരുവനന്തപുരത്ത് രാഷ്ട്രീയ കിസാ മഹാ സംഘിന്‍റെ നേതൃത്വത്തിൽ നടത്തുന്ന കർഷക ട്രാക്ടർ പരേഡിന്‍റെ പ്രചരണാർത്ഥമാണ് ജാഥ സംഘടിപ്പിച്ചത്.

കർഷക ട്രാക്ടർ പരേഡ്,പ്രചരണ ജാഥക്ക് നിലമ്പൂരിൽ സ്വീകരണം നൽകി  The campaign march was received in Nilambur  കഗേേോോല സോീമപ  tractor march
'കർഷക ട്രാക്ടർ പരേഡ്' പ്രചരണ ജാഥക്ക് നിലമ്പൂരിൽ സ്വീകരണം നൽകി
author img

By

Published : Jan 21, 2021, 3:37 AM IST

Updated : Jan 21, 2021, 5:34 AM IST

മലപ്പുറം: കർഷകരുടെ ട്രാക്ടർ പരേഡ് പ്രചരണ ജാഥക്ക് നിലമ്പൂരിൽ സ്വീകരണം നൽകി. ഡൽഹിയിൽ കർഷകർ 26-ന് നടത്തുന്ന കർഷക ട്രാക്ടർ റാലിക്ക് പിന്തുണ നൽകി 26- ന് തിരുവനന്തപുരത്ത് രാഷ്ട്രീയ കിസാ മഹാ സംഘിന്‍റെ നേതൃത്വത്തിൽ നടത്തുന്ന കർഷക ട്രാക്ടർ പരേഡിന്‍റെ പ്രചരണാർത്ഥമാണ് ജാഥ. കഴിഞ്ഞ 15 ന് കാസർകോട് നിന്നാണ് ജാഥ ആരംഭിച്ചത്.

നിലമ്പൂരിൽ നടന്ന സ്വീകരണ ചടങ്ങിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ ടോമി ചെഞ്ചേരി അധ്യക്ഷത വഹിച്ചു. കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്ന് ജാഥാ ക്യാപ്റ്റൻ ബിനോയ് തോമസ് പറഞ്ഞു. കാർഷിക മേഖല കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്ന കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കും വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

'കർഷക ട്രാക്ടർ പരേഡ്' പ്രചരണ ജാഥക്ക് നിലമ്പൂരിൽ സ്വീകരണം നൽകി

ഡൽഹിയിൽ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന കർഷക സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. സമര കേന്ദ്രങ്ങളിൽ കർഷകരുടെ വലിയ പങ്കാളിത്തമാണുള്ളത്.26ന്തിരുവനന്തപുരത്ത് നടക്കുന്ന കർഷക ട്രാക്ടർ പരേഡിൽ ആയിരങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകൾ ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം ചെയതു. കൊണ്ടോട്ടി, മഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് ഉച്ചക്ക് ഒന്നരയോടെ പ്രചരണ ജാഥ നിലമ്പൂരിലെത്തിയത് .കേരളാ കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ജോർജ് തോമസ്, , ജാഥാ വൈസ് ക്യാപ്റ്റൻ മാരായജോയി കണ്ണൻചിറ, എൻ.ജെ.ജെയിംസ്, കേരള യൂത്ത്ഫ്രണ്ട് എം.നേതാവ് ടിങ്കൾ, ജോയി ചെട്ടിമാട്ടേൽ എന്നിവർ സംസാരിച്ചു.

Last Updated : Jan 21, 2021, 5:34 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.