ETV Bharat / state

114 വര്‍ഷം പഴക്കമുള്ള തേക്കുമരം ഉണങ്ങി വീണത് സര്‍ക്കാരിന് അനുഗ്രഹമായി; ലേലത്തില്‍ ലഭിച്ചത് 39.25 ലക്ഷം രൂപ

author img

By

Published : Feb 21, 2023, 7:36 PM IST

Updated : Feb 21, 2023, 7:43 PM IST

39.25 ലക്ഷം രൂപ ലഭിച്ചതോടെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കപ്പെട്ട നിലമ്പൂര്‍ തേക്ക് എന്ന നേട്ടവും ലേലത്തിന് ലഭിച്ചിരിക്കുകയാണ്.

auction  teak tree record auction  malapuram teak tree auction  forest department auction  nedunkayam depo  latest news in Malappuram  latest news today  തേക്കുമരം  തേക്കുമരം ലേലം  നിലമ്പൂര്‍ തേക്ക്  നിലമ്പൂര്‍ തേക്ക് ലേലം  തിരുവനന്തപുരം സ്വദേശി അജീഷ്  വനം വകുപ്പ്  ഇ ലേലം  മലപ്പുറം ഏറ്റവും പുതിയ വാര്‍ത്ത  ഇ ലേലത്തില്‍ തേക്ക് വിറ്റു  ഇന്നത്തെ പ്രധാന വാര്‍ത്ത
114 വര്‍ഷം പഴക്കമുള്ള തേക്കുമരം ഉണങ്ങി വീണത് സര്‍ക്കാരിന് അനുഗ്രഹമായി; ലേലത്തില്‍ ലഭിച്ചത് 39.25 ലക്ഷം രൂപ
114 വര്‍ഷം പഴക്കമുള്ള തേക്കുമരത്തിന് ലേലത്തില്‍ ലഭിച്ചത് 39.25 ലക്ഷം

മലപ്പുറം: 114 വര്‍ഷം പഴക്കമുള്ള നിലമ്പൂര്‍ തേക്കിന് ലേലത്തില്‍ ലഭിച്ചത് 39.25 ലക്ഷം രൂപ. വനം വകുപ്പിന്‍റെ ചരിത്രത്തിലെ തന്നെ റെക്കോഡ് വിലയാണിത്. കയറ്റുമതിയിനത്തില്‍പ്പെട്ട ഈ തേക്കുമരത്തിന്‍റെ മൂന്ന് ഭാഗങ്ങളും സ്വന്തമാക്കിയത് തിരുവനന്തപുരം സ്വദേശി അജീഷ് ആണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലമ്പൂരിലെ വനം വകുപ്പിന്‍റെ തടി ഡിപ്പോകളായ അരുവാക്കോട് നെടുങ്കയം ഡിപ്പോകളില്‍ ഇ- ലേലത്തില്‍ പങ്കെടുത്തു വരുന്ന വ്യക്തിയാണ് അജീഷ്. ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കപ്പെട്ട നിലമ്പൂര്‍ തേക്ക് എന്ന നേട്ടവും ഈ ലേലത്തിന്‍റെ പേരിലായിരിക്കുകയാണ്. 1909ല്‍ നെടുങ്കയം ഡിപ്പോ പരിസരത്ത് ബ്രിട്ടിഷുകാര്‍ വച്ചുപിടിച്ച പ്ലാന്‍റേഷനില്‍ നിന്ന് ഉണങ്ങി വീണ തേക്കുമരത്തിന്‍റെ മൂന്ന് കഷണങ്ങള്‍ കഴിഞ്ഞ 10നാണ് നെടുങ്കയം ഡിപ്പോയില്‍ ലേലത്തിന് വച്ചത്.

മൂന്ന് കഷണങ്ങള്‍ കൂടി എട്ട് ഘനമീറ്ററോളം വരും. കയറ്റുമതി ഇനത്തില്‍പ്പെട്ട മൂന്ന് തേക്ക് കഷണങ്ങളും വാശിയേറിയ ഇ-ലേലത്തില്‍ തിരുവനന്തപുരത്തുകാരനായ അജീഷ് സ്വന്തമാക്കുകയായിരുന്നു. സര്‍ക്കാരിന്‍റെ 27 ശതമാനം നികുതി ഉള്‍പ്പെടെ ഒരു കഷണത്തിന് മാത്രം 23 ലക്ഷം രൂപയാണ് നല്‍കിയത്.

മറ്റ് രണ്ട് കഷണങ്ങള്‍ക്ക് ഒന്നിന് 5.25 ലക്ഷവും രണ്ടാമത്തെ കഷണത്തിന് 11 ലക്ഷം രൂപയും ലഭിച്ചു. അങ്ങനെ ഉണങ്ങി വീണ ഒരു തേക്കിന് സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 39.25 ലക്ഷം രൂപയാണ്. ഉണങ്ങി വീഴുകയോ കടപുഴകി വീഴുകയോ ചെയ്യുമ്പോള്‍ മാത്രമാണ് സംരക്ഷിത പ്ലാന്‍റേഷനുകള്‍ ഇത്തരത്തില്‍ ലേലത്തില്‍ വയ്‌ക്കുക.

ഉയര്‍ന്ന വില പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ വില പ്രതീക്ഷിച്ചിരുന്നില്ലെന്ന് നെടുങ്കയം ടിമ്പര്‍ സെയില്‍ ഡിപ്പോ റെയ്ഞ്ച് ഓഫിസര്‍ ഷെരിഫ് പനോലന്‍ പറഞ്ഞു. നെടുങ്കയം ഡിപ്പോയിൽ നിന്ന് തേക്ക് തടികള്‍ ലോറിയില്‍ കയറ്റി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി റെക്കോഡ് വില ലഭിച്ച തേക്ക് തടി ലോറിയില്‍ കയറ്റുന്ന കാഴ്‌ച കാണാന്‍ നിരവധി പേരാണ് എത്തിയത്. 15,000 രൂപയായിരുന്നു ലോഡിങ് കൂലി ഇനത്തില്‍ നല്‍കിയത്.

40 ലക്ഷം രൂപയാണ് ലോറി കൂലി ഉള്‍പ്പെടെ ചെലവായത്. നെടുങ്കയം ഡിപ്പോയില്‍ നടന്ന ലേലത്തില്‍ ഈ തേക്ക് തടികള്‍ ഉള്‍പ്പെടെ 57 ഘനമീറ്റര്‍ നിലമ്പൂര്‍ തേക്കാണ് ലേലത്തില്‍ വിളിച്ചെടുത്തത്.

Last Updated : Feb 21, 2023, 7:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.