മലപ്പുറം: വനം വകുപ്പിന്‍റെ കീഴിലുള്ള അരുവക്കോട് സെൻട്രൽ ഡിപ്പോയിൽ നടന്ന തേക്ക് ലേലത്തിൽ പങ്കെടുത്തത് നാല് പേർ മാത്രം. 20 ലക്ഷം രൂപയുടെ തടികളാണ് വിറ്റഴിച്ചത്. ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലക്ക് പുറത്തു നിന്നുള്ള വ്യാപാരികൾ എത്താത്തതും, ജില്ലയിലെ പ്രധാന വ്യാപാരികൾ വിട്ടുനിന്നതുമാണ് ലേലത്തെ പ്രതികൂലമായി ബാധിച്ചത്. ഈ മാസം 22, 29 തീയതികളിൽ വീണ്ടും നെടുങ്കയം ടിമ്പർ സെയിൽസ് ഡിപ്പോയിലും, അരുവാക്കോട് സെൻട്രൽ ഡിപ്പോയിലും തേക്ക് ലേലം നടക്കും.
ലോക്ക് ഡൗണിൽ തേക്ക് ലേലം; പങ്കെടുത്തത് നാല് പേർ - മലപ്പുറം വാർത്ത
20 ലക്ഷം രൂപയുടെ തടികളാണ് വിറ്റഴിച്ചത്