ETV Bharat / state

താനൂർ അപകടം: ബോട്ട് ജെട്ടിയിലേക്കുള്ള നടപ്പാതയിൽ നാട്ടുകാർ തീയിട്ടു; അറ്റ്ലാന്‍റിക്കെന്ന ബോട്ടിനെതിരെ നിരവധി പരാതികൾ - താനൂർ അപകടം

അപകടത്തിൽ പെട്ട അറ്റ്ലാന്‍റിക്കെന്ന ബോട്ടിനെതിരെയുള്ള പരാതികൾ അധികൃതരെ അറിയിച്ചെന്നും എന്നാൽ നടപടികൾ ഉണ്ടായില്ല എന്നും നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു

tanur boat accident  Malappuram  താനൂർ ബോട്ട് ദുരന്തം  താനൂർ ബോട്ട് അപകടം  ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങി  പൂരപ്പുഴയിൽ സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ട്  ബോട്ടിൽ നാൽപതിലധികം പേരുണ്ടായിരുന്നു  വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞു  അടിയന്തര രക്ഷാപ്രവർത്തനം  ഒട്ടുംപുറം തൂവൽതീരത്ത്
താനൂർ ബോട്ടപകടം
author img

By

Published : May 8, 2023, 2:49 PM IST

മലപ്പുറം: താനൂർ ബോട്ടപകടം നടന്ന ഒട്ടുംപുറം തൂവൽതീരത്ത് നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ബോട്ട് ജെട്ടിയിലേക്കുള്ള പാലം നാട്ടുകാർ കത്തിച്ചു. ഈ പാലത്തിലൂടെയാണ് ബോട്ട് അപകടത്തിൽ പെട്ടവർ ബോട്ടിലേക്ക് പ്രവേശിച്ചത്.

അപകടം ഉണ്ടാക്കിയ ബോട്ട് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇന്ന് രാവിലെയാണ് സംഭവം നടന്നതെന്ന് നാട്ടുകാർ പ്രതികരിച്ചു. തൂവൽതീരം ബോട്ട് ജെട്ടിയിൽ ബോട്ട് യാത്ര ആരംഭിച്ചിട്ട് കുറച്ച് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളു. അപകടത്തിൽ പെട്ട അറ്റ്ലാന്‍റിക്കെന്ന ബോട്ടിനെതിരെ രൂക്ഷ വിമർശനമാണ് നേരിടുന്നത്. ഇതിന് മുമ്പ് തന്നെ ബോട്ടിനെതിരെയുള്ള പരാതികൾ അധികൃതരെ അറിയിച്ചെന്നും എന്നാൽ നടപടികൾ ഉണ്ടായില്ല എന്നും നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു.

22 ആളുകളാണ് ഇതിനോടകം അപകടത്തിൽ മരിച്ചത്. മത്സ്യബന്ധന ബോട്ട് രൂപം മാറ്റി സവാരി ബോട്ട് ആക്കുകയായിരുന്നു. 20 ആളുകൾ മാത്രം കയറാൻ ശേഷിയുള്ള ബോട്ടിൽ 40 ലധികം ആളുകൾ കയറിയതോടെ അപകടം സംഭവിക്കുകയായിരുന്നു. ബോട്ടിന്‍റെ ഉടമ നാസർ ഒളിവിലാണ്.

Also Read: നോവായി താനൂര്‍: എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞ് ഉൾപ്പെടെ മരിച്ചവരില്‍ ഒരു കുടുംബത്തിലെ 11 പേർ, ബോട്ടുടമക്കെതിരെ നരഹത്യക്ക് കേസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.