ETV Bharat / state

താനൂരിൽ ടാങ്കർ ലോറി വൈദ്യുതി തൂണിലിടിച്ച് ഇന്ധന ചോർച്ച; ഒഴിവായത് വൻ ദുരന്തം

author img

By

Published : Oct 6, 2021, 8:43 AM IST

ഏകദേശം 4000 ലിറ്റർ പെട്രോളാണ് ഓടയിലേക്ക് ഒഴുകിപ്പോയതെന്നാണ് പ്രാഥമിക നിഗമനം. പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും കൃത്യമായി ഇടപെടലിൽ വൻ അപകടം ഒഴിവായി.

tanker lorry accident in malappuram tanur  tanker lorry accident in malappuram  tanker lorry accident in tanur  malappuram tanur tanker lorry accident  malappuram tanker lorry accident  tanur tanker lorry accident  tanker lorry  tanker lorry accident  lorry accident  താനൂരിൽ ടാങ്കർ ലോറി വൈദ്യുതി തൂണിലിടിച്ച് ഇന്ധന ചോർച്ച  താനൂരിൽ ടാങ്കർ ലോറി അപകടം  ടാങ്കർ ലോറി അപകടം  താനൂരിൽ ലോറി അപകടം  ഇന്ധന ചോർച്ച  താനൂരിൽ ടാങ്കർ ലോറി വൈദ്യുതി തൂണിലിടിച്ച് ഇന്ധന ചോർച്ച  ലോറി വൈദ്യുതി തൂണിലിടിച്ച് ഇന്ധന ചോർച്ച  താനൂരിൽ ടാങ്കർ ലോറി വൈദ്യുതി തൂണിലിടിച്ചു  ടാങ്കർ ലോറി വൈദ്യുതി തൂണിലിടിച്ചു  താനൂർ അപകടം  താനൂർ ലോറി അപകടം  താനൂർ ടാങ്കർ ലോറി അപകടം  മലപ്പറം ലോറി അപകടം  TANOOR ACEDENT  TANOOR LORRY ACEDENT  TANOOR
tanker lorry accident in malappuram tanur

മലപ്പുറം: പെട്രോളുമായി പോകുകയായിരുന്ന ടാങ്കർ ലോറി വൈദ്യുതി തൂണിലിടിച്ച് ഇന്ധന ചോർച്ച. മലപ്പുറം താനൂരിൽ ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. 1200 ലിറ്റർ പെട്രോളുമായി താനൂർ ഭാഗത്ത് നിന്ന് കോഴിക്കോടേക്ക് പോകുന്നതിനിടയിലാണ് അപകടം.

വൈദ്യുതി തൂണിൽ ഇടിച്ചതിന്‍റെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ ഇന്ധനം ശേഖരിക്കുന്ന മൂന്ന് അറകളിൽ ഒന്ന് തകർന്ന് ഇന്ധനം റോഡിലേക്ക് ഒഴുകുകയായിരുന്നു. അപകട സമയത്ത് യാതൊരു തരത്തിലുള്ള തീപ്പൊരിയും ഉണ്ടാകാത്തതിനാൽ വൻ അപകടം ഒഴിവായി. സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും ഗതാഗതം തിരിച്ചുവിട്ടും കടകളടച്ച് വൈദ്യുതി ഓഫ് ആക്കിയും അപകടം നിയന്ത്രണ വിധേയമാക്കി. തുടർന്ന് മറ്റൊരു ടാങ്ക് എത്തിച്ച് ഇന്ധനം അതിലേക്ക് മാറ്റി.

താനൂരിൽ ടാങ്കർ ലോറി വൈദ്യുതി തൂണിലിടിച്ച് ഇന്ധന ചോർച്ച

ALSO READ: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയിൽ കുതിപ്പ്

ഏകദേശം 4000 ലിറ്റർ പെട്രോളാണ് ഓടയിലേക്ക് ഒഴുകിപ്പോയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വാഹനം എങ്ങനെയാണ് അപകടത്തിൽപ്പെട്ടത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. താനൂർ അഗ്നിശമന പൊലീസും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും നാട്ടുകാരും ഉൾപ്പെടെയുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. എല്ലാവരുടെയും കൃത്യമായ ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.