ETV Bharat / state

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; രാഷ്ട്രപതിക്ക് രണ്ട് ലക്ഷം ഇ-മെയിലുമായി എസ്.വൈ.എസ്

ലക്ഷദ്വീപ് വിഷയത്തില്‍ അടിയന്തരമായി ഇടപെടുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാഷ്ട്രപതിക്ക് ഇ-മെയിൽ സന്ദേശമയക്കുന്നത്.

SYS sends two lakh e-mails to President  SYS  ലക്ഷദ്വീപ്  എസ്.വൈ.എസ്  രാഷ്ട്രപതി  ഇ-മെയിൽ  സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി  ഐക്യരാഷ്ട്ര സഭ  United Nations  Administrator
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; രാഷ്ട്രപതിക്ക് രണ്ട് ലക്ഷം ഇ-മെയിൽ സന്ദേശവുമായി എസ്.വൈ.എസ്
author img

By

Published : May 28, 2021, 8:14 PM IST

മലപ്പുറം: സാംസ്‌കാരിക അധിനിവേശത്തിനെതിരെ ജാഗ്രതരാവുക എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് രണ്ട് ലക്ഷം ഇ-മെയില്‍ സന്ദേശമയക്കുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ അടിയന്തരമായി ഇടപെടുക, അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത്, എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ ഇന്നും നാളെയുമായി രാഷ്ട്രപതിക്ക് സന്ദേശമയക്കുന്നത്.

പരിപാടിയുടെ സംസ്ഥാന തല ഉത്ഘാടനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. ലക്ഷദ്വീപിനെ ഐക്യരാഷ്ട്ര സഭ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറഞ്ഞ നാടെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അവിടെ ദ്വീപ് നിവാസികളുടെ സമാധാന ജീവിതം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഭരണകൂടം പിന്മാറണമെന്നും നിലവിലെ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിച്ച് സമാധാനം പുനസ്ഥാപിക്കണമെന്നും ബുഖാരി ആവശ്യപ്പെട്ടു.

ALSO READ: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ലീഗ് പ്രതിഷേധം

കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി കേരള മുസ്്‌ലിം ജമാ അത്തിന് കീഴില്‍ ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സമ്മേളനവും സംഘടിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.