മലപ്പുറം: തിരുനാവായയില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തുകെണ്ടിരുന്ന യുവാവ് മരിച്ച നിലയില്‍. കുറ്റിയത്ത് സുധികുമാർ (44) ആണ് മരിച്ചത്. ഇയാളുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകളുണ്ട്. മരണകാരണം സൂര്യാഘാതമാണെന്നാണ് സംശയം. ഇന്ന് രാവിലെ ആറുമണിമുതല്‍ ഇവിടെ മറ്റ് പണിക്കാരോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു സുധികുമാർ. 10 മണിയോടെ മറ്റുള്ളവര്‍ ജോലി നിര്‍ത്തി തിരികെ കയറിയെങ്കിലും സുധികുമാര്‍ ജോലി തുടരുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും സുധികുമാറിനെ കാണാതായതോടെ മറ്റുള്ളവര്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഇവര്‍ പാടത്തെത്തിയപ്പോള്‍ സുധികുമാര്‍ വീണുകിടക്കുന്നതാണ് കണ്ടത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം മരണകാരണം സൂര്യാഘാതം ഏറ്റതാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മലപ്പുറം ഡിഎംഒ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്നാലേ ഇക്കാര്യത്തില്‍ വ്യക്തത കൈവരൂ. മരണശേഷവും ശരീരത്തിൽ പൊള്ളലുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡിഎംഒ വ്യക്തമാക്കി.