ETV Bharat / state

മട്ടുപ്പാവ് കൃഷിയില്‍ വിജയം തീര്‍ത്ത് സുബൈദ - edakkara

തക്കാളി, വഴുതന, പാവൽ, ചീര, കോവക്ക, പയർ, ഇഞ്ചി, മുളക്, മഞ്ഞൾ, നിലക്കടല തുടങ്ങി നിരവധി വിളകളാണ് സുബൈദയുടെ മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നത്

മട്ടുപ്പാവ് കൃഷി  വഴിക്കടവ് ഗ്രാമപഞ്ചായത്തഗം  എടക്കര  മലപ്പുറം  terrace farming  edakkara  malappuram news
മട്ടുപ്പാവ് കൃഷിയില്‍ വിജയം തീര്‍ത്ത് സുബൈദ
author img

By

Published : Feb 9, 2020, 6:11 PM IST

മലപ്പുറം: വീട്ടിലേക്കാവശ്യമായ പച്ചക്കറികളൊക്കെ സ്വന്തം മട്ടുപ്പാവില്‍ തന്നെ കൃഷി ചെയ്‌ത് മാതൃകയാവുകയാണ് വഴിക്കടവ് ഗ്രാമപഞ്ചായത്തഗം സുബൈദ. അഞ്ച് വര്‍ഷത്തിലേറെയായി സുബൈദ കടയില്‍ നിന്ന് പച്ചക്കറികൾ വാങ്ങിയിട്ട്. തക്കാളി, വഴുതന, പാവൽ, ചീര, കോവക്ക, പയർ, ഇഞ്ചി, മുളക്, മഞ്ഞൾ, നിലക്കടല തുടങ്ങി നിരവധി വിളകളാണ് സുബൈദയുടെ മട്ടുപ്പാവിലുള്ളത്. ജൈവവളം മാത്രമാണ് ഇവര്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. വിഷരഹിതമായ ഭക്ഷണം കഴിക്കാനാകുന്നുവെന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സുബൈദ പറയുന്നു. പച്ചക്കറി കൃഷിക്ക് പുറമെ മല്ലിക, റോസ് മുതലായ പൂക്കളും ഇവരുടെ മട്ടുപ്പാവില്‍ വളര്‍ത്തുന്നുണ്ട്. പച്ചക്കറി നശിപ്പിക്കാനെത്തുന്ന പ്രാണികളെ ആകര്‍ഷിക്കാനാണ് പൂക്കൾ വളര്‍ത്തുന്നതെന്ന് സുബൈദ പറയുന്നു. പൂവത്തി പൊയിൽ വാർഡ് അംഗമായ സുബൈദ വിധവകളുടെ കൂട്ടായ്‌മയായ സ്‌പാർക്കിന്‍റെ സെക്രട്ടറി കൂടിയാണ്.

Intro:എടക്കര: വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ പൂവത്തി പൊയിൽ വാർഡ് അംഗം ചോലക്കത്തൊടി സുബൈദ തന്റെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ കടയിൽ നിന്നും വാങ്ങിയിട്ട് വർഷം അഞ്ചു കഴിഞ്ഞുBody:എടക്കര: വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ പൂവത്തി പൊയിൽ വാർഡ് അംഗം ചോലക്കത്തൊടി സുബൈദ തന്റെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ കടയിൽ നിന്നും വാങ്ങിയിട്ട് വർഷം അഞ്ചു കഴിഞ്ഞു. മുളക് മുതൽ കറിവെക്കാൻ ആവശ്യമായ എല്ലാതരം പച്ചക്കറികളും വീടിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്താണ് ഇവർ ഉപയോഗിക്കുന്നത്. ജൈവ വളം മാത്രം നൽകി പരിപാലിക്കുന്ന കൃഷിയിൽ നിന്നും അനുഭവിക്കുന്നതിലൂടെ വിഷരഹിത ഭക്ഷണം കഴിക്കാനാകുന്നുവെന്നതും ആത്മ സംതൃപ്തി നൽകുന്നുവെന്ന് സുബൈദ പറയുന്നു. തക്കാളി, വഴുതന, പാവൽ, ചീര, കോവക്ക, പയർ മുതൽ ഇഞ്ചി, മുളക്, മഞ്ഞൾ, നിലക്കടല വരെ നന്നായി ഉണ്ടായിട്ടുണ്ട് ഇവരുടെ വീടിന് മുകളിൽ. ഇതിന് പുറമെ മല്ലിക, റോസ് മുതലായ പൂക്കളും ഇവിടെ വളർത്തുന്നുണ്ട്. പച്ചക്കറി നശിപ്പിക്കാനെത്തുന്ന പ്രാണികളെ ഇവിടെക്ക് ആകർഷിക്കാനാണ് പൂക്കൾ വെച്ചു പിടിപ്പിച്ചതെന്നും വിധവകളുടെ കൂട്ടായ്മയായ സ്പാർക്ക് സെക്രട്ടറി കൂടിയായ സുബൈദ പറഞ്ഞു.Conclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.