മലപ്പുറം: ഫുട്ബോള്‍ കളിക്കിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. ചുങ്കത്തറ സ്വദേശി ജഗദീശൻ സുനിത ദമ്പതികളുടെ മകൻ നിഷാന്ത് (10) ആണ് മരിച്ചത്. ചുങ്കത്തറ എംപിഎം ഹയർ സെക്കന്‍ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഷാന്ത്. ബുധനാഴ്ച വൈകിട്ട് വീടിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ പന്തുകളിക്കുമ്പോഴാണ് നിഷാന്ത് കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വ്യാഴാഴ്‌ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംസ്‌കാരം തലഞ്ഞി ശ്‌മശാനത്തില്‍ നടക്കും.
ഫുട്ബോള്‍ കളിക്കിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു - student died
ജഗദീശൻ സുനിത ദമ്പതികളുടെ മകൻ നിഷാന്ത്(10) ആണ് മരിച്ചത്