മലപ്പുറം: ലോക്ക് ഡൗൺ കാലം ഓരോ മലയാളിക്കും വ്യത്യസ്ത അനുഭവങ്ങളായിരുന്നു. മലപ്പുറം മഞ്ചേരി പുല്ലൂരിലെ ജിജിൻ എന്ന പത്താം ക്ലാസ് വിദ്യാർഥി ലോക്‌ഡൗണ്‍ വിനിയോഗിച്ചത് കാർ നിർമാണത്തിനാണ്. അത്യാവശ്യം സാങ്കേതിക ബോധമുണ്ടെങ്കിൽ മൂന്നുദിവസം കൊണ്ട് ഒരു കാർ തന്നെ നിർമിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ജിജിൻ.
വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്നും ആവശ്യമുള്ള വസ്തുക്കള്‍ ശേഖരിച്ചു. ഓട്ടോറിക്ഷയുടെ എഞ്ചിന്‍ ഉപയോഗിച്ച് ഗിയർ സിസ്റ്റം നിർമിച്ചു. ക്ലച്ചും, ബ്രേക്കും എല്ലാമുള്ള കാർ മൂന്ന് ദിവസം കൊണ്ടാണ് റെഡിയാക്കിയത്. ഒരു സീറ്റും സംഘടിപ്പിച്ചു .3500 രൂപയാണ് നിർമാണ ചെലവ്.ഓട്ടോ ഡ്രൈവറായ സുനിൽ കുമാറിന്‍റെയും രജിതയുടെയും മകനായ ജിജിൻ മഞ്ചേരി ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് .