ETV Bharat / state

ലോക്ക്ഡൗൺ; അവശ്യ സർവീസുകളിൽ മൊബൈൽ കടകളെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം

ഓൺലൈനായി മൊബൈൽ റീചാർജ് ഉണ്ടെങ്കിലും പ്രായമായവർ അധികവും കടകളെയാണ് ആശ്രയിക്കുന്നത്

strong need to include mobile shops in essential services  ലോക്ക് ഡൗൺ  Lock down  മൊബൈൽ  മൊബൈൽ കട  Mobile shop  Lock down kerala
ലോക്ക്ഡൗൺ; അവശ്യ സർവീസുകളിൽ മൊബൈൽ കടകളെ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം
author img

By

Published : May 21, 2021, 2:50 AM IST

മലപ്പുറം: ലോക്ക് ഡൗൺ കാലത്തെ അവശ്യ സർവീസുകളിൽ മൊബൈൽ കടകളെ ഉൾപ്പെടുത്താത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. ഓൺലൈനായി മൊബൈൽ റീചാർജ് ഉണ്ടെങ്കിലും പ്രായമായവർ അധികവും കടകളെയാണ് ആശ്രയിക്കുന്നത്. വാക്സിൻ രജിസ്ട്രേഷൻ, കൊവിഡ് പരിശോധനാ ഫലം, ഈ പാസ്, ഹോം സെലിവറി തുടങ്ങിയ അത്യാവശ്യങ്ങളോക്കെയും മൊബൈലും ഇന്‍റർനെറ്റും വഴിയാണ് ചെയ്യേണ്ടത്. ഈ സാഹചര്യത്തിൽ മൊബൈൽ ഷോപ്പുകളെ അവശ്യ സർവ്വീസിൽ ഉൾപ്പെടുത്താത് സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ALSO READ: വീട്ടമ്മമാര്‍ക്ക് കൈത്താങ്ങ്, ജോലിഭാരം കുറയ്ക്കും ; പദ്ധതി പ്രഖ്യാപിച്ച് പിണറായി സര്‍ക്കാര്‍

റീചാർജിനോപ്പം കേടായ ഫോണുകൾ നന്നാക്കൽ, ചാർജ്ജർ, ഹെഡ്സെറ്റ് പോലുള്ള അത്യാവശ്യ വസ്തുക്കൾ വാങ്ങുക തുടങ്ങിയവക്ക് യാതൊരു നിവർത്തിയുമില്ല. ഉപഭോക്താക്കളിൽ നിന്ന് വിവിധ ആവശ്യക്കൾക്കായി കോളുകൾ ലഭിക്കുണ്ടെങ്കിലും കടകൾ തുറക്കാനോ വീടുകളിൽ പോയി നന്നാക്കാനോ സാധിക്കാത്ത സ്ഥിതിയാണെന്ന് മൊബൈൽ കടയുടമകൾ പറയുന്നു. ലോക്ക് ഡൗൺ കാലത്ത് തമ്മിൽ ബന്ധപ്പെടുന്നതിന് മൊബൈലും ഇന്‍റർനെറ്റും അത്യാവശ്യമായതിനാൽ മൊബൈൽ ഷോപ്പുകളെയും അവശ്യ സർവീസുകളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.