മലപ്പുറം: പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസ്‌റുദ്ധീൻ എളമരത്തിൻ്റെ വീടിന് നേരെ കല്ലേറ്. പുനർനിർമാണം നടക്കുന്ന വീട്ടിൽ താമസമുണ്ടായിരുന്നില്ല.
ജോലിക്കാരെത്തിയപ്പോഴാണ് വീടിന് പിറക് വശത്തെ ജനലുകൾ പൊട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമം നടന്നിട്ട് രണ്ട് ദിവസമായതായാണ് കരുതുന്നത്.